Latest NewsKeralaNews

‘പാക് വാദത്തിന് അടിവരയിടുന്ന പരാമർശം, ഒരു ഇന്ത്യാക്കാരനും ഉപയോഗിക്കാത്ത വാക്ക്’: ജലീലിനെതിരെ വി.ഡി സതീശൻ

പാലക്കാട്: മുൻ മന്ത്രി കെ.ടി ജലീലിന്റെ ‘ആസാദി കശ്മീർ’ എന്ന പരാമർശത്തിൽ വിമർശനവുമായി പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. ആസാദ് കശ്മീർ എന്നത് ഒരു ഇന്ത്യാക്കാരനും പ്രയോഗിക്കാത്ത വാക്കാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. മുഖ്യമന്ത്രി പിണറായി വിജയനെതിരെയും സതീശൻ പരോക്ഷ വിമർശനം ഉന്നയിച്ചു. മുഖ്യമന്ത്രിയുടെ അറിവോട് കൂടിയാണോ ഇത്തരമൊരു പദപ്രയോഗമെന്ന് സംശയിക്കുന്നുവെന്നും അദ്ദേഹം വിമർശിച്ചു. പാലക്കാട് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അ​ദ്ദേഹം.

‘പാകിസ്ഥാൻ കൈവ​ശപ്പെടുത്തിയ കശ്മീരിനെ കുറിച്ച് അവർ നയതന്ത്ര വേദികളിൽ നിരന്തരം ഉപയോഗിക്കുന്ന വാക്കാണ് ‘ആസാദ് കശ്മീർ’ എന്നത്. ആ വാക് പ്രയോഗമാണ് ജലീൽ നടത്തിയത്. നമ്മുടെ കശ്മീരിനെ കുറിച്ച് ഇന്ത്യൻ അധീന കശ്മീർ എന്നതും പാകിസ്ഥാന്റെ പ്രയോഗമാണ്. പാകിസ്ഥാന്റെ കൈവശമുള്ള കശ്മീരിനെ ഇന്ത്യ പാക് അധീന കശ്മീർ എന്നാണ് വിളിക്കുന്നത്. ഇതൊന്നും അറിയാതെയാണോ ജലീൽ ആ വാക്ക് ഉപയോഗിച്ചത് എന്ന് വ്യക്തമല്ല. അറിവില്ലായ്മ കൊണ്ട് തെറ്റ് പറ്റിയതാണെങ്കിൽ ജലീൽ അവ പിൻവലിച്ച് പൊതുജനത്തോട് മാപ്പ് പറയണം’, വി.ഡി സതീശൻ ആവശ്യപ്പെട്ടു.

‘പാകിസ്ഥാന്റെ കൈവശമുള്ള കശ്മീർ സ്വതന്ത്ര കശ്മീർ ആണെന്ന പാക് വാദത്തെയാണ് ജലീൽ പ്രചരിപ്പിക്കുന്നത്. ജലീലിന്റെ പരാമർശം രാജ്യതാൽപര്യത്തിന് വിരുദ്ധമാണ്. ജലീലിന് ഇങ്ങനെ ഒരു നിലപാട് ഉണ്ടെങ്കിൽ അത് തുറന്ന് പറയട്ടെ. സി.പി.എമ്മും ഇക്കാര്യത്തിൽ നിലപാട് വ്യക്തമാക്കട്ടെ’, പ്രതിപക്ഷ നേതാവ് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button