KollamKeralaNattuvarthaLatest NewsNews

നി​യ​ന്ത്ര​ണം വി​ട്ട ലോറി മ​റി​ഞ്ഞ് വീട് തകർന്നു

വീ​ട്ട​മ്മ അ​ത്ഭു​ത​ക​ര​മാ​യി ര​ക്ഷ​പ്പെ​ടു​ക​യാ​ണു​ണ്ടാ​യ​ത്

കൊ​ട്ടാ​ര​ക്ക​ര: ലോ​റി നി​യ​ന്ത്ര​ണം വി​ട്ട് വീ​ടി​നു​ള്ളി​ലേ​ക്ക് മ​റി​ഞ്ഞ് വീ​ട് പൂ​ർ​ണമാ​യി ത​ക​ർ​ന്നു. വീ​ട്ട​മ്മ അ​ത്ഭു​ത​ക​ര​മാ​യി ര​ക്ഷ​പ്പെ​ടു​ക​യാ​ണു​ണ്ടാ​യ​ത്.

ഇ​ന്ന​ലെ രാ​വി​ലെ ഒ​ൻ​പ​ത​ര​യോ​ടെ മൈ​ലം – കു​രാ റോ​ഡി​ൽ കു​രാ​യി​ലേ​ക്ക് തി​രി​യു​ന്ന ഭാ​ഗ​ത്താ​ണ് അ​പ​ക​ടം നടന്നത്. കോ​ൺ​ക്രീ​റ്റ് മി​ശ്രി​ത​വു​മാ​യി വ​ന്ന റെ​ഡി മി​ക്സ് ലോറിയാണ് അപകടത്തിൽപ്പെട്ടത്.​ ക​യ​റ്റം ക​യ​റി വ​ന്ന ലോ​റി നി​യ​ന്ത്ര​ണം വി​ട്ട് റോ​ഡ​രു​കി​ലെ വീ​ട്ടി​ലേ​ക്ക് മ​റി​യു​ക​യാ​യി​രു​ന്നു.

Read Also : നൂപുർ ശർമയെ കൊല്ലാനെത്തിയ ഭീകരന്റെ ഫോണിൽ പാക്-അഫ്ഗാൻ ഭീകര സംഘങ്ങളുടെ വിവരങ്ങൾ: യുപി പോലീസ്

വീ​ടി​ന്‍റെ ഭി​ത്തി ത​ക​ർ​ത്ത് സ്വീ​ക​രണ മു​റി​യി​യി​ലേ​ക്കാ​ണ് ലോ​റി​യു​ടെ ഒ​രു ഭാ​ഗം പ​തി​ച്ച​ത്. വീ​ടി​ന്‍റെ മു​ഴു​വ​ൻ ഭി​ത്തി​ക​ൾ​ക്കും തൂ​ണു​ക​ൾ​ക്കും ബ​ല​ക്ഷ​യ​മു​ണ്ടാ​യി​ട്ടു​ണ്ട്.​ അ​ടു​ക്ക​ള​യും ത​ക​ർ​ന്നു. ഹാ​ളി​ലു​ണ്ടാ​യി​രു​ന്ന വീ​ട്ട​മ്മ ഗി​രി​ജാ​കു​മാ​രി പെ​ട്ടെ​ന്ന് ഓ​ടി മാ​റി​യ​തി​നാ​ൽ വ​ൻ ദു​ര​ന്തം ഒ​ഴി​വാ​യി.

ട​യ​ർ പൊ​ട്ടി​യ​താ​ണ് ലോ​റി​ നി​യ​ന്ത്ര​ണം വി​ട്ടു മ​റി​യാ​ൻ കാ​ര​ണം. മൈ​ല​ത്തു​വെ​ച്ചു ത​ന്നെ ടയ​ർ പൊ​ട്ടി​യി​രു​ന്ന​താ​യും ആ​ളു​ക​ൾ മു​ന്ന​റി​യി​പ്പു ന​ൽ​കി​യെ​ങ്കി​ലും അ​ത​വ​ഗ​ണി​ച്ച് ലോ​റി മു​ന്നോ​ട്ടു പോ​വു​ക​യാ​യി​രു​ന്നെ​ന്നും നാ​ട്ടു​കാ​ർ പ​റ​ഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button