തിരുവനന്തപുരം: സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് സംസ്ഥാനത്തെ വിവിധ ജയിലുകളില്‍നിന്ന് 33 തടവുകാരെ മോചിപ്പിക്കുന്നു. മോചിപ്പിക്കപ്പെടുന്ന തടവുകാരുടെ പട്ടിക ആഭ്യന്തരവകുപ്പ് പ്രസിദ്ധീകരിച്ചു. മൂന്നുഘട്ടമായി മോചിപ്പിക്കുന്ന തടവുകാരില്‍ ആദ്യപട്ടികയില്‍ 32 തടവുകാരും, ശിക്ഷ പൂര്‍ത്തിയാക്കിയിട്ടും പിഴ അടക്കാത്തതിനാല്‍ ജയിലില്‍ തുടര്‍ന്ന ഒരാളുമാണുള്ളത്.
Read Also: രക്ഷാബന്ധന് രാഖി കെട്ടിയത് അഴിച്ചുമാറ്റിച്ചു : സ്‌കൂളില്‍ സംഘര്‍ഷം
പൂജപ്പുര സെന്‍ട്രല്‍ ജയില്‍ (17 പേര്‍): മുരളീധരന്‍, വിനായക്, ചന്ദ്രകുമാര്‍, ഗോപാലകൃഷ്ണന്‍, സവാദ്, സാബു, മോഹന്‍ലാല്‍, സെന്തില്‍ കുമാര്‍, പ്രഭാകരന്‍, മനു, വര്‍ഗീസ്, ചന്ദ്രബാബു, കിഷന്‍ ബഹാദൂര്‍, ഉത്തമന്‍ നായര്‍, രാജന്‍, ഉണ്ണികൃഷ്ണന്‍ ആചാരി, അപ്പുക്കുട്ടന്‍ നായര്‍.
വിയ്യൂര്‍ സെന്‍ട്രല്‍ ജയില്‍ (രണ്ടുപേര്‍): കുഞ്ഞു, തപന്‍ മണ്ഡല്‍. കണ്ണൂര്‍ സെന്‍ട്രല്‍ ജയില്‍ (ആറുപേര്‍): ജോസഫ്, അനില്‍കുമാര്‍, വിശ്വനാഥന്‍, ഗോപി, സദാനന്ദന്‍, ലോകനാഥന്‍.
നെട്ടുകാല്‍ത്തേരി ജയില്‍ (രണ്ടുപേര്‍): മധുസൂദനന്‍, സുകുമാരന്‍.
വിയ്യൂര്‍ വനിത ജയില്‍ (രണ്ടുപേര്‍): രുഗ്മണി, ജയന്തി ലക്ഡ.
കണ്ണൂര്‍ വനിത ജയില്‍ (രണ്ടുപേര്‍): മാറഗതം, ഓമന.
തിരുവനന്തപുരം വനിത ജയില്‍: ലത്തീഫ.
ഇവരെക്കൂടാതെ പിഴ ഒടുക്കാത്തതിനാല്‍ തിരുവനന്തപുരം സെന്‍ട്രല്‍ ജയിലില്‍ തുടര്‍ന്ന ജോസഫിനെയും മോചിപ്പിക്കാന്‍ തീരുമാനമായി.
Post Your Comments