Latest NewsNewsIndiaInternational

‘ബന്ധം നോർമൽ അല്ല’: ഇന്ത്യ-ചൈന ബന്ധത്തെക്കുറിച്ച് എസ് ജയശങ്കർ

ബംഗളൂരു: അതിർത്തിയിലെ സാഹചര്യങ്ങൾ മാറാതെ ഇന്ത്യ-ചൈന ബന്ധം സാധാരണ നിലയിലാകില്ലെന്ന് വിദേശകാര്യ മന്ത്രി എസ് ജയശങ്കർ. അതിർത്തിയിലെ സമാധാനം തകർക്കാനുള്ള ശ്രമം ചൈനയുടെ പക്ഷത്ത് നിന്നും ഉണ്ടായാൽ അത് ഇരുരാജ്യങ്ങളും തമ്മിലുള്ള നിലവിലെ ബന്ധത്തെ കൂടുതൽ ബാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതിർത്തി പ്രദേശങ്ങളിലെ സമാധാന അന്തരീക്ഷം ചൈന തകർത്താൽ അത് ചൈനയുമായുള്ള തങ്ങളുടെ ബന്ധത്തെ ബാധിക്കുമെന്ന മുൻനിലപാട് തന്നെയാണ് ഇപ്പോഴുമുള്ളതെന്ന് അദ്ദേഹം പറയുന്നു.

‘ഞങ്ങളുടെ ബന്ധം സാധാരണമല്ല. അതിർത്തിയിലെ സ്ഥിതി സാധാരണമല്ലാത്തതിനാൽ ബന്ധവും സാധാരണമാകാൻ കഴിയില്ല’, എസ് ജയശങ്കർ ബെംഗളൂരുവിൽ പറഞ്ഞു. അതിർത്തിയിലെ സ്ഥിതിയാണ് വലിയ പ്രശ്‌നമെന്നും ഇന്ത്യൻ സൈന്യം പ്രശ്നം വഷളാകാതെ പിടിച്ചുനിൽക്കുകയാണെന്നും ജയശങ്കർ പറഞ്ഞു. ഇന്ത്യ-ചൈന ബന്ധം സംഘർഷഭരിതമാണെന്നും അതിർത്തിയിലെ സാഹചര്യത്തിനനുസരിച്ച് ബന്ധം എപ്പോൾ വേണമെങ്കിലും അപകടകരമായി മാറിയേക്കാമെന്നും അദ്ദേഹം പറഞ്ഞു.

‘കിഴക്കൻ ലഡാക്കിലെ എൽ‌എ‌സിയിൽ ചൈനീസ് ബന്ധം വേർപെടുത്തുന്നതിനെക്കുറിച്ച് ഞങ്ങൾ തമ്മിൽ 16 റൗണ്ട് കമാൻഡർ ലെവൽ ചർച്ചകൾ നടത്തിയിട്ടും, പ്രശ്നം പരിഹരിക്കപ്പെട്ടിട്ടില്ല. സൈന്യം വളരെ അടുത്തിടപഴകിയ സ്ഥലങ്ങളിൽ നിന്ന് പിൻവാങ്ങുന്ന കാര്യത്തിൽ ഞങ്ങൾ കാര്യമായ പുരോഗതി കൈവരിച്ചിട്ടുണ്ട്. അതിർത്തി പ്രദേശങ്ങളിൽ ചൈന സമാധാനം തകർത്താൽ അത് അവരുമായുള്ള നമ്മുടെ ഉഭയകക്ഷി ബന്ധത്തെ ബാധിക്കുമെന്ന നിലപാട് ഇന്ത്യ സ്ഥിരമായി നിലനിർത്തുന്നു. ചൈനയിലെ ബാലിസ്റ്റിക് മിസൈൽ, ഉപഗ്രഹ ട്രാക്കിംഗ് കപ്പലായ ‘യുവാൻ വാങ് 5′ എന്നിവയ്‌ക്കെതിരായ ഇന്ത്യയുടെ സുരക്ഷാ ആശങ്കകളെക്കുറിച്ച് ചർച്ച നടക്കുന്നുണ്ട്’, അദ്ദേഹം വീക്ഷിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button