Latest NewsNewsUKInternational

യു.കെ പ്രധാനമന്ത്രിയാകാനുള്ള മത്സരത്തിൽ ഋഷി സുനക് പരാജയത്തിലേക്ക്, ലിസ് ട്രസിന് വിജയ സാധ്യത

ലണ്ടൻ: യു.കെയിലെ ഏറ്റവും ദുർബലരായ ജനങ്ങളെ പിന്തുണയ്ക്കുമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി സ്ഥാനാർത്ഥിയായ ഋഷി സുനക്. രാജ്യത്ത് വർദ്ധിച്ചുവരുന്ന ഊർജ പ്രതിസന്ധിക്കിടയിൽ നടക്കുന്ന കൺസർവേറ്റീവ് പാർട്ടി നേതൃത്വത്തിലേക്കുള്ള മത്സരത്തിനിടയിലാണ്, ഋഷി സുനക് ജനങ്ങൾക്ക് വാഗ്ദാനം നൽകിയത്.

അടുത്ത പ്രധാനമന്ത്രിയാകാനുള്ള പ്രചാരണം തുടരുമ്പോൾ, തന്റെ രാജ്യം ഇന്ന് അഭിമുഖീകരിക്കുന്ന പണപ്പെരുപ്പം പോലുള്ള ഗാർഹിക വെല്ലുവിളികളെ നേരിടുന്നതിൽ, താൻ പൂർണ്ണമായും ശ്രദ്ധ കേന്ദ്രീകരിച്ചതായി സുനക് പറഞ്ഞു. അതേസമയം, പ്രധാനമന്ത്രി പദത്തിലെത്താൻ ഋഷി സുനക് ഏറ്റവും വലിയ വെല്ലുവിളി നേരിടേണ്ടിവരുമെന്നാണ്, നിരവധി വിശകലന വിദഗ്ധരും തുടർച്ചയായ സർവ്വേകളും വ്യക്തമാക്കുന്നത്.

ക്രിപ്റ്റോ എക്സ്ചേഞ്ചിനെതിരെ നടപടിയുമായി ഇ.ഡി, കാരണം ഇതാണ്

കൺസർവേറ്റീവ് പാർട്ടി നേതൃത്വത്തിലേക്ക് ഋഷി സുനകിനെതിരായ ലിസ് ട്രസിന്റെ വിജയം ആയാസരഹിതമാണെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. അടുത്ത ബ്രിട്ടീഷ് പ്രധാനമന്ത്രിയായി ബോറിസ് ജോൺസണിന് പകരം ആരെന്ന് തീരുമാനിക്കാനുള്ള വോട്ടെടുപ്പിന്റെ ഫലം സെപ്റ്റംബർ 5 ന് പുറത്തുവരും.

ബോറിസ് ജോൺസന് പകരം യു.കെ പ്രധാനമന്ത്രിയാകാനുള്ള മത്സരത്തിൽ ട്രസ് എതിരാളിയായ സുനകിനെക്കാൾ മുന്നിട്ട് നിൽക്കുന്നതായി ഭരണകക്ഷിയായ കൺസർവേറ്റീവ് പാർട്ടിയിലെ അംഗങ്ങളുടെ സർവ്വേയിൽ വ്യക്തമായിരുന്നു. ഇതോടൊപ്പം, സ്വതന്ത്ര സർവ്വേകളും ട്രസ് ഏറെ മുന്നിലാണെന്നാണ് വ്യക്തമാക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button