എറണാകുളം: കെ.ടി. ജലീലിന്റെ ആസാദ് കശ്മീർ പരാമർശത്തിൽ പ്രതികരണവുമായി കേന്ദ്രമന്ത്രി വി. മുരളീധരൻ. പരാമർശം രാജ്യദ്രോഹമാണെന്നും വിഘടനവാദികളുടെ നിലപാട് ജനപ്രതിനിധിക്ക് ചേർന്നതല്ലെന്നും മുരളീധരൻ പറഞ്ഞു. കശ്മീർ ഇന്ത്യയുടെ അഭിവാജ്യ ഘടകമാണെന്നത് കഴിഞ്ഞ എഴുപത്തിയഞ്ച് വർഷമായി രാജ്യത്തിന്റെ പ്രഖ്യാപിത നയമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
ആസാദ് കശ്മീർ എന്ന വിവാദ പ്രസ്താവന നടത്തിയ കെ.ടി ജലീലിനെതിരെ രാജ്യദ്രോഹക്കുറ്റത്തിന് കേസെടുക്കണമെന്നും ജലീലിന്റെ രാജി സർക്കാർ ആവശ്യപ്പെടണമെന്നും മുരളീധരൻ വ്യക്തമാക്കി.
ഇൻഫിനിക്സ് സ്മാർട്ട് 6 എച്ച്ഡി ആദ്യ സെയിലിന് എത്തി
‘കശ്മീരിനെ ആസാദ് കാശ്മീർ എന്ന് വിശേഷിപ്പിക്കുന്നത് രാജ്യദ്രോഹമാണ്. വിഘടനവാദികളും രാജ്യദ്രോഹ ശക്തികളും എടുക്കുന്ന നിലപാടാണ് കേരളത്തിലെ എം.എൽ.എ സ്വീകരിച്ചത്. ജലീലിന്റെ രാജി സർക്കാർ ആവശ്യപ്പെടണം. രാജ്യദ്രോഹ കുറ്റം ചെയ്തയാൾ നിയമസഭയിൽ തുടരുന്നത് നാടിന് അപമാനമാണ്. വി. മുരളീധരൻ വ്യക്തമാക്കി.
കശ്മീരിലേക്ക് നടത്തിയ യാത്രയെ കുറിച്ച് വിവരിക്കുന്ന ജലീലിന്റെ പോസ്റ്റിലെ പരാമർശമാണ് വിവാദമായത്. പാക് അധിനിവേശ കശ്മീരിനെ ആസാദ് കശ്മീർ എന്ന് വിശേഷിപ്പിച്ചുകൊണ്ടാണ് ജലീലിന്റെ പോസ്റ്റ്. ആസാദ് കശ്മീർ എന്ന പ്രയോഗം പാകിസ്ഥാനെ പിന്തുണയ്ക്കുന്നവരുടെ നിലപാടാണെന്നാണ് ജലീലിനെതിരെ ഉയരുന്ന പ്രധാന വിമർശനം. കശ്മീർ ഇന്ത്യയുടെ ഭാഗമാണെന്ന രാജ്യത്തിന്റെ നിലപാടിന് വിരുദ്ധമായി, ഇന്ത്യൻ അധിനിവേശ കശ്മീരെന്ന ജലീലിന്റെ പരാമർശത്തിനെതിരേയും വിമർശനം ഉയരുന്നുണ്ട്.
Post Your Comments