KollamNattuvarthaLatest NewsKeralaNews

ടോ​ള്‍ പ്ലാ​സ​യി​ലെ ജീ​വ​ന​ക്കാ​ര​നെ ആ​ക്ര​മി​ച്ച സം​ഭ​വം : പ്രതി അറസ്റ്റിൽ

വ​ര്‍​ക്ക​ല സ്വ​ദേ​ശി ര​ഞ്ചി​ത്താണ് അ​റ​സ്റ്റിലായത്

കൊ​ല്ലം: ടോ​ള്‍ പ്ലാ​സ​യി​ലെ ജീ​വ​ന​ക്കാ​ര​നെ ആ​ക്ര​മി​ച്ച സം​ഭ​വ​ത്തിലെ പ്രതി അറസ്റ്റിൽ. വ​ര്‍​ക്ക​ല സ്വ​ദേ​ശി ര​ഞ്ചി​ത്താണ് അ​റ​സ്റ്റിലായത്. കേ​സി​ല്‍ ഇ​യാ​ള്‍ മാ​ത്ര​മാ​ണ് പ്ര​തി​യെ​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു.

ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് ​ശേ​ഷ​മാ​ണ് ടോ​ള്‍​ബൂ​ത്ത് ജീ​വ​ന​ക്കാ​ര​ന് മ​ര്‍​ദ്ദന​മേ​റ്റ​ത്. സം​ഭ​വ​ത്തി​ല്‍, ര​ണ്ടുപേ​രെ​യാ​ണ് പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. നേ​ര​ത്തെ അ​റ​സ്റ്റി​ലാ​യ ഷി​ബു മ​ര്‍​ദ്ദി​ച്ചി​ട്ടി​ല്ലെ​ന്ന് ആ​ക്ര​മ​ണ​ത്തി​നി​ര​യാ​യ യു​വാ​വ് മൊ​ഴി ന​ല്‍​കി​യ​തി​നെ തു​ട​ര്‍​ന്നാ​ണ് ഒ​രാ​ളു​ടെ മാ​ത്രം അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി​യ​ത്.

Read Also : മുഹറം ഘോഷയാത്രയ്ക്കിടെ ‘പാകിസ്ഥാൻ സിന്ദാബാദ്’ മുദ്രാവാക്യം മുഴക്കി: 4 പേർ അറസ്റ്റിൽ

അതേസമയം, കാ​ലി​നും കൈ​യ്ക്കും പ​രു​ക്കേ​റ്റ ടോ​ള്‍ പ്ലാ​സ ജീ​വ​ന​ക്കാ​ര​നാ​യ കു​രീ​പ്പു​ഴ സ്വ​ദേ​ശി അ​രു​ണ്‍ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ല്‍​സ​യി​ലാ​ണ്. പ​ണം ന​ല്‍​കാ​തെ ടോ​ള്‍​ബൂ​ത്തി​ലെ എ​മ​ര്‍​ജ​ന്‍​സി ഗേ​റ്റി​ലൂ​ടെ ക​ട​ന്നു​പോ​കാ​ന്‍ ശ്ര​മി​ച്ച​തി​നെ ചോ​ദ്യം ചെ​യ്ത​തി​നാ​ണ് മർദ്ദിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button