തലയോലപ്പറമ്പ്: തലയോലപ്പറമ്പ് ഗവണ്മെന്റ് ആശുപത്രിയിൽ കയറി വനിതാ ഡോക്ടറോടു കയർത്തു സംസാരിക്കുകയും ജോലി തടസപ്പെടുത്തുകയും ചെയ്ത സംഭവത്തിൽ യുവാവ് അറസ്റ്റിൽ. തലയോലപ്പറമ്പ് കരീമഠം വിബിൻ ജോസ് മാത്യു (44)വിനെയാണ് അറസ്റ്റ് ചെയ്തത്.
ആശുപത്രിയിലെ അനിഷ്ട സംഭവവുമായി ബന്ധപ്പെട്ട് മെഡിക്കൽ ഓഫീസർ പൊലീസിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്.
Read Also : ലക്കി ബിൽ: ജിഎസ്ടി വകുപ്പിന്റെ മൊബൈൽ ആപ്പ് ഉടൻ ജനങ്ങളിലേക്ക്, കൂടുതൽ വിവരങ്ങൾ അറിയാം
തലയോലപ്പറമ്പ് എസ്എച്ച്ഒ കെ.എസ്. ജയൻ, എസ്ഐമാരായ ടി.ആർ. ദീപു, പി.എസ്. സുധീരൻ, എൻ.ജി. സിവി, എസ്സിപിഒ പി. പ്രിയ എന്നിവരടങ്ങുന്ന സംഘം പള്ളിക്കവല ജംഗ്ഷന് സമീപത്തു നിന്നാണ് ഇയാളെ പിടികൂടിയത്. തുടർന്ന്, കോടതിയിൽ ഹാജരാക്കിയ പ്രതിയെ ജാമ്യത്തിൽ വിട്ടയച്ചു.
Post Your Comments