ErnakulamNattuvarthaLatest NewsKeralaNews

പാ​ളം മു​റി​ച്ചു​ ക​ട​ക്കു​ന്ന​തി​നി​ടെ റെ​യി​ല്‍​വേ റി​പ്പ​യ​ര്‍ വാ​നി​ടി​ച്ച് വി​ദ്യാ​ര്‍​ത്ഥി​നിക്ക് ദാരുണാന്ത്യം

അ​ങ്ക​മാ​ലി പീ​ച്ചാ​നി​ക്കാ​ട് സ്വ​ദേ​ശി അ​നു സാ​ജ​നാ​ണ്(21) മ​രി​ച്ച​ത്

കൊ​ച്ചി: പാ​ളം മു​റി​ച്ചു​ ക​ട​ക്കു​ന്ന​തി​നി​ടെ റെ​യി​ല്‍​വേ റി​പ്പ​യ​ര്‍ വാ​നി​ടി​ച്ച് വി​ദ്യാ​ര്‍​ത്ഥി​നി മരിച്ചു. അ​ങ്ക​മാ​ലി പീ​ച്ചാ​നി​ക്കാ​ട് സ്വ​ദേ​ശി അ​നു സാ​ജ​നാ​ണ്(21) മ​രി​ച്ച​ത്.

അ​ങ്ക​മാ​ലി റെ​യി​ല്‍​വേ സ്റ്റേ​ഷ​നി​ല്‍ ആണ് സംഭവം. പാ​ളം മു​റി​ച്ച് ക​ട​ക്കു​ന്ന​തി​നി​ടെ ആ​ലു​വ ഭാ​ഗ​ത്തു​ നി​ന്നു ട്രെ​യി​ന്‍ വ​രു​ന്ന​ത് ക​ണ്ട് അ​ടു​ത്ത ട്രാ​ക്കി​ലേ​യ്ക്ക് നീ​ങ്ങി നി​ല്‍​ക്കു​മ്പോ​ഴാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. ചാ​ല​ക്കു​ടി ഭാ​ഗ​ത്തു​ നി​ന്ന് ആ​ലു​വ​യി​ലേ​യ്ക്ക് പോ​യ റെ​യി​ല്‍​വേ റി​പ്പ​യ​ര്‍ വാ​ന്‍ വി​ദ്യാ​ര്‍​ത്ഥി​നി​യെ ഇ​ടി​ച്ച് തെ​റി​പ്പി​ക്കു​ക​യാ​യി​രു​ന്നു.

Read Also : രാജ്യത്ത് വളരെ ചെലവ് കുറഞ്ഞ സ്‌കൈ ബസ് ഉടന്‍ പുറത്തിറക്കും : നിതിന്‍ ഗഡ്കരി

അ​ങ്ക​മാ​ലി മോ​ണിംഗ് സ്റ്റാ​ര്‍ കോ​ള​ജി​ലെ വി​ദ്യാ​ര്‍ത്ഥി​നി​യായിരുന്നു. മൃതദേഹം പോസ്റ്റ്മോർട്ടം ന‌ടപടികൾക്കായി ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

shortlink

Related Articles

Post Your Comments

Related Articles


Back to top button