Latest NewsIndiaNews

നേട്ടത്തിൽ അവസാനിപ്പിച്ച് ഓഹരി വിപണി

മിഡ്ക്യാപ്, സ്മാൾക്യാപ് സൂചികകൾ നേരിയ തോതിൽ വളർച്ച കൈവരിച്ചു

നഷ്ടത്തിൽ തുടങ്ങി നേട്ടത്തിൽ അവസാനിപ്പിച്ച് ഓഹരി വിപണി. സെൻസെക്സ് 130.18 പോയിന്റാണ് ഉയർന്നത്. ഇതോടെ, സെൻസെക്സ് 59,462.78 ൽ വ്യാപാരം അവസാനിപ്പിച്ചു. നിഫ്റ്റി 39.20 പോയിന്റ് ഉയർന്ന് 17,698.20 ലാണ് വ്യാപാരം അവസാനിപ്പിച്ചത്. അതേസമയം, മിഡ്ക്യാപ്, സ്മാൾക്യാപ് സൂചികകൾ നേരിയ തോതിൽ വളർച്ച കൈവരിച്ചു.

പവർ ഗ്രിഡ് കോർപ്പറേഷൻ, യുപിഎൽ, എൻടിപിസി, ടാറ്റ സ്റ്റീൽ, ഒഎൻജിസി തുടങ്ങിയവയുടെ ഓഹരികൾ കുതിച്ചുയർന്നെങ്കിലും ദിവിസ് ലാബ്, അപ്പോളോ ഹോസ്പിറ്റൽസ്, ഇൻഫോസിസ്, മാരുതി സുസുക്കി, ടാറ്റ കൺസ്യൂമർ പ്രോഡക്ട്സ് തുടങ്ങിയ ഓഹരികൾക്ക് നേരിയ തോതിൽ മങ്ങലേറ്റു.

Also Read: യുഎഇയിലെ പ്രളയം: പാസ്‌പോർട്ട് നഷ്ടമായ ഇന്ത്യക്കാർക്ക് ഫീസ് ഈടാക്കാതെ പുതിയ പാസ്‌പോർട്ട് നൽകാൻ പ്രത്യേക സേവാ ക്യാമ്പ്

ഇന്ന് ഏകദേശം 1,771 ഓഹരികൾ മുന്നേറുകയും 1,531 ഓഹരികൾ ഇടിയുകയും ചെയ്തെങ്കിലും 142 ഓഹരികളാണ് മാറ്റമില്ലാതെ തുടർന്നത്. ഡോളറിനെതിരെ 79.65 എന്ന നിരക്കിലാണ് ഇന്ന് ഇന്ത്യൻ രൂപ വ്യാപാരം അവസാനിപ്പിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button