Latest NewsNewsInternational

പഠനത്തിനും ജോലിക്കുമായി യു.കെയിലേയ്ക്ക് പോകുന്നത് ഇനി എളുപ്പമാകില്ല, കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി യു.കെ

ന്യൂഡല്‍ഹി: രാജ്യത്തേയ്ക്കുള്ള കുടിയേറ്റം കുറയ്ക്കുന്നതിന്റെ ഭാഗമായി കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി യു.കെ. വിദേശത്തുനിന്ന് തൊഴില്‍ തേടി യു.കെയിലെത്തുന്നവരുടെ എണ്ണം ക്രമാതീതമായി വര്‍ദ്ധിച്ചതിനെത്തുടര്‍ന്നാണ് തീരുമാനം.

Read Also: കിടിലൻ ഫീച്ചറുകൾ, തരംഗമായി വൺപ്ലസ് 12! ആദ്യമെത്തിയത് ഈ വിപണിയിൽ

വിസ നിയമങ്ങള്‍ കൂടുതല്‍ കര്‍ശനമാക്കുകയാണെന്നും ഇത് രാജ്യത്തിന് ഗുണകരമാകുമെന്നും യു.കെ പ്രധാനമന്ത്രി ഋഷി സുനക് അറിയിച്ചു. മറ്റു രാജ്യങ്ങളില്‍ നിന്ന് ജോലിക്കായി കുടിയേറുന്നവര്‍ക്ക് ഏറ്റവും കുറഞ്ഞ ശമ്പള പരിധി ഉള്‍പ്പെടെയുള്ളവ നിശ്ചയിച്ചിട്ടുണ്ട്. ‘എക്കാലത്തെയും വലിയ കുടിയേറ്റ നിയന്ത്രങ്ങളാണ് ഞങ്ങള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. മുന്‍പ് ഒരു പ്രധാനമന്ത്രിയും ഇങ്ങനെ ചെയ്തിട്ടില്ല’, ഋഷി സുനക് സമൂഹമാധ്യമമായ എക്‌സില്‍ കുറിച്ചു.

പുതിയ കുടിയേറ്റ നിയന്ത്രണങ്ങള്‍ക്കൊപ്പം സ്റ്റുഡന്റ് വിസയ്‌ക്കൊപ്പമുള്ള ഡിപ്പന്‍ഡന്‍ഡ് വിസകളും കുറച്ചാല്‍, മുന്‍വര്‍ഷത്തെ അപേക്ഷിച്ച്, യുകെയില്‍ എത്തുന്നവരുടെ എണ്ണത്തില്‍ മൂന്ന് ലക്ഷത്തോളം കുറവുണ്ടാകുമെന്നും യുകെ പ്രധാനമന്ത്രി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button