Latest NewsNewsInternational

‘ഇസ്രയേലിനൊപ്പം’; ഹമാസുമായുള്ള യുദ്ധം തുടരുന്നതിനിടെ ഇസ്രയേലിലെത്തി ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക്

ടെൽ അവീവ്: ഹമാസ്-ഇസ്രായേൽ യുദ്ധം തുടരുന്നതിനിടെ ഇസ്രായേൽ സന്ദർശിച്ച് ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക്. ഒക്ടോബർ 7 ന് ഹമാസ് നടത്തിയ അപ്രതീക്ഷിത ആക്രമണത്തെ പരാമർശിച്ച് ‘പറയാനാവാത്ത, ഭയാനകമായ തീവ്രവാദ പ്രവർത്തന’മാണെന്ന് അദ്ദേഹം അപലപിച്ചു. ഇസ്രായേൽ നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയ അദ്ദേഹം ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവുമായി ചർച്ച നടത്തും.
ഹമാസുമായുള്ള യുദ്ധത്തിനിടെ യുഎസ് പ്രസിഡന്റ് ജോ ബൈഡൻ ഇസ്രായേൽ സന്ദർശിച്ചതിന് തൊട്ടുപിന്നാലെയാണ് സുനക്കിന്റെ സന്ദർശനം

അതേസമയം, ഗാസയിലെ ആശുപത്രിക്ക് നേരെ നടന്ന ആക്രമണത്തെ യു.ഇ.ഐ അപലപിച്ചു. വിദേശകാര്യ മന്ത്രാലയം പരിക്കേറ്റവരുടെ കുടുംബങ്ങളെ അനുശോചനം അറിയിക്കുകയും പരിക്കേറ്റ എല്ലാവരും വേഗത്തിൽ സുഖം പ്രാപിക്കട്ടെയെന്ന് ആശംസിക്കുകയും ചെയ്തു. യുദ്ധം ഉടൻ അവസാനിപ്പിക്കേണ്ടതിന്റെ ആവശ്യകതയും മന്ത്രാലയം ഊന്നിപ്പറഞ്ഞു. പ്രദേശത്തെ വർദ്ധിച്ചു വരുന്ന സംഘർഷങ്ങൾ തടയാനും സമാധാനം കൈവരിക്കാനുള്ള എല്ലാ ശ്രമങ്ങളും മുന്നോട്ട് കൊണ്ടുപോകാനും അടിയന്തര വെടിനിർത്തൽ കരാറിലെത്താനുള്ള ശ്രമങ്ങൾ ഊർജിതമാക്കണമെന്ന് യുഎഇ ആവശ്യപ്പെട്ടു.

നേരത്തെ, പലസ്തീൻ തീവ്രവാദ സംഘടനയായ ഹമാസുമായി സംഘർഷത്തിൽ ഏർപ്പെട്ടിരിക്കുന്ന ഇസ്രായേൽ സന്ദർശിക്കുമെന്ന് മുൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അറിയിച്ചിരുന്നു. ഐക്യദാർഢ്യം പ്രകടിപ്പിക്കുന്നതിനായി ടെൽ അവീവിലേക്കുള്ള യുഎസ് പ്രസിഡന്റ് ജോ ബൈഡൻ യുദ്ധകാല യാത്രയ്ക്ക് ശേഷമാണ് അദ്ദേഹത്തിന്റെ അഭിപ്രായം. ബൈഡൻ ഇന്നലെയാണ് തിരിച്ചെത്തിയത്. ഇതിന് പിന്നാലെയാണ് താനും ചിലപ്പോൾ ഇസ്രായേൽ സന്ദർശിക്കുമെന്ന് ട്രംപ് പറഞ്ഞത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button