പാട്ന: നിതീഷ് കുമാർ എൻഡിഎ സഖ്യം വിട്ടതോടെ ബീഹാറിൽ ‘ഗുണ്ടാരാജ്’ തിരിച്ചെത്തി എന്ന് ആരോപിച്ച് ഭാരതീയ ജനതാ പാർട്ടി. കഴിഞ്ഞ 48 മണിക്കൂറിൽ സംസ്ഥാനത്തുണ്ടായ കുറ്റകൃത്യങ്ങളുടെ എണ്ണം ചൂണ്ടിക്കാട്ടിയാണ് ബിജെപിയുടെ ഈ ആരോപണം.
കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ നിത്യാനന്ദ് റായ് ആണ് കഴിഞ്ഞ രണ്ടു ദിവസത്തിനുള്ളിൽ ബീഹാറിൽ നടന്ന കുറ്റകൃത്യങ്ങളുടെ ലിസ്റ്റ് പുറത്തുവിട്ടത്. സംസ്ഥാനത്തെ കുറ്റകൃത്യങ്ങളുടെ തലസ്ഥാനമാക്കി മാറ്റാൻ വേണ്ടിയാണോ രാഷ്ട്രീയ ജനതാദളുമായി കൈകോർത്തതെന്ന് അദ്ദേഹം നിതീഷ് കുമാറിനോട് ചോദിക്കുകയും ചെയ്തു. ജെഡിയു-ആർജെഡി സഖ്യത്തോടൊപ്പം ബീഹാറി ഗുണ്ടാരാജ് നിലവിൽ വന്നെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
Also read: ശ്രീ പഞ്ചമുഖി ഹനുമത് പഞ്ചരത്നം
നിരവധി സ്ഥലങ്ങളിൽ നിന്നാണ് ബലാത്സംഗങ്ങളും കൊള്ളയും അടക്കമുള്ള കുറ്റകൃത്യങ്ങൾ കൂട്ടത്തോടെ റിപ്പോർട്ട് ചെയ്യുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഇതിനെല്ലാം നിതീഷ്കുമാർ ഉത്തരം പറയണമെന്നും നിത്യാനന്ദ് റായ് വ്യക്തമാക്കി. ഓഗസ്റ്റ് ഒമ്പതാം തീയതിയാണ് നിതീഷ് കുമാർ എൻഡിഎ സഖ്യം വിടുന്നതായി പ്രഖ്യാപിച്ചത്. ഇതിന് തൊട്ടുപിറകെ അദ്ദേഹം രാജിവയ്ക്കുകയും ചെയ്തു.
Post Your Comments