Latest NewsKeralaNews

കാസർഗോഡ് ആരോഗ്യമേഖലയെ സർക്കാർ പൂര്‍ണ്ണമായി അവഗണിക്കുന്നു: ആരോഗ്യ മന്ത്രിക്കെതിരെ യൂത്ത് ലീഗിന്റെ കരിങ്കൊടി പ്രതിഷേധം

 

കാസർഗോഡ്: കാസർഗോഡ് ആരോഗ്യമേഖലയെ സംസ്ഥാന സർക്കാർ പൂർണ്ണമായും അവഗണിക്കുകയാണെന്ന് ആരോപിച്ച് ആരോഗ്യ മന്ത്രി വീണ ജോർജിനെതിരെ യൂത്ത് ലീഗിൻ്റെ കരിങ്കൊടി പ്രതിഷേധം.

മെഡിക്കൽ കോളജ് ഉൾപ്പെടെ പ്രധാനപ്പെട്ട ആശുപത്രികൾ വലിയ ശോചനീയാവസ്ഥയാണ് നേരിടുന്നതെന്ന് യൂത്ത് ലീഗ് പറയുന്നു. മെഡിക്കൽ കോളജിൻ്റെ നിർമ്മാണം പൂർത്തിയായിട്ടും പ്രവർത്തനം ആരംഭിച്ചിട്ടില്ല, ജില്ലയിലെ എൻഡോസൾഫാൻ ദുരിതബാധിതർ വലിയ പ്രതിസന്ധി നേരിടുന്നു തുടങ്ങിയ ആരോപണങ്ങൾ ഉന്നയിച്ചാണ് യൂത്ത് ലീഗ് പ്രവർത്തകർ ആരോഗ്യമന്ത്രിക്കെതിരെ കരിങ്കൊടി പ്രതിഷേധം നടത്തിയത്.

ഇവരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button