Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Latest NewsKeralaNews

ചീഫ് മിനിസ്റ്റേഴ്സ് ഇന്നൊവേഷൻ പുരസ്‌കാര വിതരണം 24 ന്

തിരുവനന്തപുരം: പൊതുജന സേവന രംഗത്തെ നൂതന ആശയാവിഷ്‌കാരത്തിനുള്ള മുഖ്യമന്ത്രിയുടെ ഇന്നൊവേഷൻ പുരസ്‌കാരങ്ങൾ ഓഗസ്റ്റ് 24 ന് വിതരണം ചെയ്യും. ഉച്ചയ്ക്ക് 12ന് ഐഎംജിയിലാണ് ചടങ്ങ്.

Read Also: മീഷോ ഇനി മലയാളമടക്കം 8 പ്രാദേശിക ഭാഷകളിൽ ലഭ്യം, കൂടുതൽ വിവരങ്ങൾ അറിയാം

2019, 2020 വർഷങ്ങളിലെ പുരസ്‌കാരങ്ങളാണ് വിതരണം ചെയ്യുന്നത്. പബ്ലിക് സർവ്വീസ് ഡെലിവറി, പേഴ്സൺ മാനേജ്മെന്റ്, പ്രൊസീജ്യറൽ ഇന്റെർവെൻഷൻസ്, ഡെവലപ്മെന്റർ ഇന്റർവെൻഷൻ എന്നീ വിഭാഗങ്ങളിലെ നൂതന ആശയാവിഷ്‌കാരത്തിനാണ് പുരസ്‌കാരങ്ങൾ.

അഞ്ചു ലക്ഷം രൂപയാണ് ഓരോ ഇനത്തിലും പുരസ്‌കാര തുകയായി ലഭിക്കുക. 2018 ൽ പബ്ലിക് ഡെലിവറി വിഭാഗത്തിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയും പ്രൊസീജ്യറൽ ഇന്റർവെൻഷൻ വിഭാഗത്തിൽ കേരള പോലീസ് സൈബർ ഡോമും പുരസ്‌കാരത്തിന് അർഹരായി.

2019 ലെ പബ്ലിക് ഡെലിവറിയിലെ മികവിനുള്ള പുരസ്‌കാരം റവന്യൂ ഇ-പേമെന്റ് സിസ്റ്റത്തിനാണ്. പ്രൊസീജ്യറൽ ഇന്റർവെൻഷൻ വിഭാഗത്തിൽ കൈറ്റ് ഐടി ക്ലബ്, ലിറ്റിൽ കൈറ്റിസ്, ഫസ്റ്റ് ബെൽ ഡിജിറ്റൽ ക്ലാസ് എന്നിവയും ഡെവലപ്മെന്റൽ ഇന്റർവെൻഷൻ വിഭാഗത്തിൽ കോഴിക്കോട് ജില്ലാ ഭരണകൂടവും പുരസ്കാരത്തിന് അർഹരായി.

ഇന്നൊവേറ്റിവ് ആൻഡ് പാർട്ടിസിപ്പേറ്ററി പബ്ലിക് സർവ്വീസ് ഡെലിവറി വിഭാഗത്തിൽ എറണാകുളം മണീട് കുടുംബാരോഗ്യ കേന്ദ്രത്തിന് പ്രത്യേക പുരസ്‌കാരമുണ്ട്. ഇവർക്ക് 2.5 ലക്ഷം രൂപ സമ്മാനമായി ലഭിക്കും.

2020 ലെ പബ്ലിക് ഡെലിവറി സർവ്വീസ് പുരസ്‌കാരം കെ.എസ്.ഐ.ഡി.സിയുടെ കെ-സ്വിഫ്റ്റിനാണ്. പേഴ്സണൽ മാനേജ്മെന്റിൽ കിലയുടെ മൂഡിൽ ഓൺലൈൻ ലേണിങ് സംവിധാനം പുരസ്‌കാരം നേടി. ഡിജിറ്റൽ സയൻസ് യൂണിവേഴ്സിറ്റിക്ക് പ്രത്യേക പുരസ്‌കാരവുമുണ്ട്.

Read Also: ആറ് മാസത്തിലധികം രാജ്യത്തിന് പുറത്തു താമസിച്ചാൽ പ്രവാസികളുടെ ഇഖാമ റദ്ദാകും: അറിയിപ്പുമായി കുവൈത്ത്

shortlink

Related Articles

Post Your Comments

Related Articles


Back to top button