ഡൽഹി: രാജ്യത്തുടനീളം കോവിഡ് കേസുകൾ വർധിച്ചു വരുന്ന സാഹചര്യത്തിൽ, സ്വാതന്ത്ര്യ ദിനാഘോഷങ്ങളിൽ വലിയ ആൾക്കൂട്ടങ്ങൾ ഒഴിവാക്കണമെന്ന് സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ട് കേന്ദ്രസർക്കാർ. കോവിഡ് വൈറസ് ബാധ ഒഴിവാക്കാൻ എല്ലാവരും മാസ്ക് ധരിക്കണമെന്നും സാമൂഹിക അകലം പാലിക്കുകയും, കൈകൾ അണുവിമുക്തമാക്കുകയും ചെയ്യണമെന്നും കേന്ദ്രം ജനങ്ങളോട് അഭ്യർത്ഥിച്ചു.
അതേസമയം, മാസ്‌ക് നിർബന്ധമാക്കുന്നത് ഉൾപ്പെടെയുള്ള കോവിഡ് 19 സുരക്ഷാ നടപടികൾ പല സംസ്ഥാനങ്ങളും ശക്തിപ്പെടുത്താൻ തുടങ്ങി. ഡൽഹി സർക്കാർ, ഈ ആഴ്ച, മാസ്‌ക് നിർബന്ധമാക്കി. ഉത്തരവ് ലംഘിക്കുന്നവർക്ക് 500 രൂപ വീതം പിഴ ചുമത്തുമെന്നും സർക്കാർ അറിയിച്ചു.
ജമ്മു കശ്മീരില്‍ വീണ്ടും ഭീകരാക്രമണം
രാജ്യത്ത് 16,561 പുതിയ കോവിഡ് കേസുകൾ രേഖപ്പെടുത്തിയിട്ടുണ്ട്. കോവിഡ് പോസിറ്റിവിറ്റി നിരക്ക് 5.44% ആണ്. ഡൽഹിയിലും മുംബൈയിലുമാണ് കൂടുതൽ കേസുകൾ ഉള്ളത്. വ്യാഴാഴ്ച, ദേശീയ തലസ്ഥാനമായ ഡൽഹിയിൽ 2,726 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തു. ആരോഗ്യ വകുപ്പിന്റെ കണക്കുകൾ പ്രകാരം ഏഴ് മാസത്തിനിടയിലെ ഏറ്റവും ഉയർന്ന കേസാണിത്. ഇതിനുപുറമെ, കോവിഡ് മൂലമുള്ള 6 മരണങ്ങളും റിപ്പോർട്ട് ചെയ്തു.
Post Your Comments