Latest NewsNewsIndia

ജമ്മു കശ്മീരില്‍ വീണ്ടും ഭീകരാക്രമണം

വാഹനങ്ങളിലെത്തിയ ഭീകര സംഘം സിആര്‍പിഎഫ് സംഘത്തിന് നേരെ വെടിയുതിര്‍ത്തു

ശ്രീനഗര്‍: ജമ്മു കശ്മീരില്‍ വീണ്ടും ഭീകരാക്രമണം. വാഹനങ്ങളിലെത്തിയ ഭീകര സംഘം സിആര്‍പിഎഫ് സംഘത്തിന് നേരെ വെടിയുതിര്‍ത്തു. ആക്രമണത്തില്‍ ജവാന് പരിക്കേറ്റിട്ടുണ്ട്.
അനന്തനാഗിലെ ബിജ്ബേഹരയിലാണ് ആക്രമണം ഉണ്ടായത്. വാഹനത്തില്‍ പോകുകയായിരുന്ന സംഘത്തിന് നേരെയായിരുന്നു വെടിവെപ്പ്. പരിക്കേറ്റ ജവാനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആക്രമിച്ച ഭീകരര്‍ക്കായി പോലീസും സിആര്‍പിഎഫും സ്ഥലത്ത് പരിശോധന നടത്തുകയാണ്. ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പ്രദേശത്ത് അതീവ ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചു.

Read Also: ‘സിനിമ പരസ്യത്തോട് പോലും അസഹിഷ്ണുത’: കുഴിമന്ത്രി ഒന്നും കാണുന്നില്ല, കേരളം മുഴുവന്‍ കുഴിയാണെന്ന് കെ. സുരേന്ദ്രന്‍

തുടര്‍ച്ചയായ രണ്ടാം ദിവസമാണ് സുരക്ഷാ സേനയ്ക്ക് നേരെ ആക്രമണം ഉണ്ടാകുന്നത്. കഴിഞ്ഞ ദിവസം രജൗരിയില്‍ സൈനിക ക്യാമ്പിന് നേരെ ചാവേര്‍ ആക്രമണം നടന്നിരുന്നു. ഇതില്‍ മൂന്ന് ജവാന്മാരാണ് വീരമൃത്യു വരിച്ചത്. രണ്ട് ഭീകരരെ വധിക്കുകയും ചെയ്തിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button