
പത്തനംതിട്ട: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ പ്രതിക്ക് 15വർഷം തടവും പിഴയും ശിക്ഷ വിധിച്ച് കോടതി. ചങ്ങനാശേരി നാലുകോടി തണ്ടയിൽ നിബിൻ സജിയെയാണ് കോടതി ശിക്ഷിച്ചത്.
പത്തനംതിട്ട അതിവേഗ കോടതിയാണ് ശിക്ഷിച്ചത്. ജഡ്ജി എസ്. ശ്രീരാജ് ആണ് 15 വർഷം തടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചത്.
Read Also : മോഷ്ടിച്ച ബൈക്കുകളുമായി ആക്രിക്കടയിൽ വില്പനയ്ക്കെത്തി: യുവാക്കൾ പൊലീസ് പിടിയിൽ
വെച്ചൂച്ചിറ പൊലീസ് അന്വേഷിച്ചു കുറ്റപത്രം സമർപ്പിച്ച കേസിൽ പ്രോസിക്യൂഷനു വേണ്ടി സ്പെഷൽ പബ്ലിക് പ്രോസക്യൂട്ടർ ആർ. കിരൺ രാജ് ഹാജരായി.
Post Your Comments