
തിരുവനന്തപുരം : കുഞ്ചാക്കോ ബോബന്‍ നായകനായ ‘ന്നാ താന്‍ കേസ് കൊട്’ സിനിമയുടെ പരസ്യം വിവാദമായതോടെ, പ്രതികരണവുമായി മന്ത്രി മുഹമ്മദ് റിയാസും പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും രംഗത്ത് എത്തി. റോഡിലെ കുഴികളെ ട്രോളി സിനിമയുടെ പോസ്റ്റര്‍ ഇറക്കിയത് ആവിഷ്‌കാര സ്വതന്ത്ര്യമായി കാണണമെന്ന് വി.ഡി സതീശന്‍ ആവശ്യപ്പെട്ടു. സിനിമയുടെ പരസ്യത്തെ ആ നിലയില്‍ മാത്രം എടുത്താല്‍ മതിയെന്ന് പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസും വ്യക്തമാക്കി.
Read Also: യുവതിയുടെ ആത്മഹത്യ : ഭര്‍തൃപിതാവ് റിമാന്‍ഡില്‍
സിനിമയുടെ പോസ്റ്ററിലെ ‘തിയറ്ററുകളിലേക്കുള്ള വഴിയില്‍ കുഴിയുണ്ട്. എന്നാലും വന്നേക്കണേ’ എന്ന പരസ്യവാചകം സര്‍ക്കാരിനെ അപകീര്‍ത്തിപ്പെടുത്തുന്നതാണെന്നു ചൂണ്ടിക്കാട്ടി ഇടത് അനുകൂല സൈബര്‍ ഇടങ്ങളില്‍ വ്യാപക പ്രചാരണം നടക്കുന്ന സാഹചര്യത്തിലാണ് ഇരുവരുടെയും പ്രതികരണം.
സിനിമയുടെ പരസ്യത്തെ ആ നിലയ്ക്കു മാത്രം കണ്ടാല്‍ മതി. അതിന്റെ മറ്റു കാര്യങ്ങള്‍ എനിക്കറിയില്ല. റോഡിലെ കുഴി പണ്ടേയുള്ള പ്രശ്‌നമാണ്. അതു പരിഹരിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. ക്രിയാത്മക നിര്‍ദേശങ്ങളും വിമര്‍ശനങ്ങളും സ്വീകരിക്കും’ – മന്ത്രി വിശദീകരിച്ചു.
Post Your Comments