Latest NewsIndia

‘പട്ടി പോലും തിന്നുമോ ഇത്.?’: പോലീസ് മെസ്സിലെ നിലവാരമില്ലാത്ത ഭക്ഷണം കാട്ടി പൊട്ടിക്കരഞ്ഞ് യുപി പോലീസ് ഉദ്യോഗസ്ഥൻ

ലക്നൗ: നിലവാരമില്ലാത്ത മെസ്സിലെ ഭക്ഷണം കയ്യിലേന്തി ജനമധ്യത്തിൽ പൊട്ടിക്കരയുന്ന യുപി പോലീസുകാരൻ ജനശ്രദ്ധയാകർഷിക്കുന്നു. ഉത്തർ പ്രദേശ് പോലീസിലെ കോൺസ്റ്റബിൾ മനോജ് കുമാറിന്റെ വീഡിയോയാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിലെ ചർച്ച.

പോലീസ് മെസ്സിൽ ലഭിക്കുന്ന ഭക്ഷണം വളരെ നിലവാരം കുറഞ്ഞതാണെന്ന് കാണിക്കാൻ വേണ്ടി അതും കൈകളിലേന്തിയാണ് മനോജ് കുമാർ ജനമധ്യത്തിലെത്തിയത്. ഫിറോസാബാദിൽ പോലീസ് മെസ്സിൽ തങ്ങൾക്ക് കഴിക്കാൻ ലഭിക്കുന്നത് വെള്ളം പോലെയുള്ള ദാലും വേവാത്ത പച്ച റൊട്ടിയുമാണെന്ന് മനോജ് കുമാർ വെളിപ്പെടുത്തി. ഈ ഭക്ഷണം കഴിക്കേണ്ടി വരുന്ന താഴ്ന്ന റാങ്കിലുള്ള പോലീസുകാരുടെ ഗതികേട് തുറന്നു പറയുന്നതിനോടൊപ്പം അദ്ദേഹം നിയന്ത്രണംവിട്ട് പൊട്ടിക്കരഞ്ഞു.

Also read: സൈനിക ക്യാമ്പിൽ ചാവേറാക്രമണം, മൂന്നു സൈനികർക്ക് വീരമൃത്യു: ഭീകരരെ വെടിവെച്ചു കൊന്നു

നിരവധി തവണ മുതിർന്ന ഉദ്യോഗസ്ഥരോട് പരാതിപ്പെട്ടെങ്കിലും ഫലമുണ്ടായില്ല. ഒടുവിൽ, മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിലവാരമുള്ള ഭക്ഷണം ലഭിക്കുമെന്ന് ഉറപ്പു നൽകിയെങ്കിലും ഇപ്പോഴും നിലവാരമില്ലാത്ത ഭക്ഷണമാണ് മെസ്സിലുള്ളവർ നൽകുന്നതെന്നും മനോജ് കുമാർ പറഞ്ഞു. 12 മണിക്കൂർ ഡ്യൂട്ടിക്ക് ശേഷം ഒരു പോലീസ് ഉദ്യോഗസ്ഥന് ലഭിക്കുന്നത് ഇത്തരത്തിലുള്ള ഭക്ഷണമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. ഇതിനെല്ലാം കാരണം എസ്പിയും ഡിസിപിയും തമ്മിലുള്ള ഒത്തുകളിയാണെന്നും, വിവരം മുകളിലുള്ള അധികാരികൾ അറിയട്ടെ എന്നും മനോജ് കുമാർ തീർച്ചപ്പെടുത്തിയിരിക്കുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button