KollamNattuvarthaLatest NewsKeralaNews

പതിനൊന്ന് വയസുകാരിയെ ഉപദ്രവിച്ചെന്ന് പരാതി : രണ്ടാനമ്മ അറസ്റ്റിൽ

ചെറിയപല്ലംതുരുത്ത് കുറ്റിച്ചിറപ്പാലം ശൗരിങ്കല്‍ രമ്യയെ (38) ആണ് അറസ്റ്റ് ചെയ്തത്

പറവൂര്‍: പതിനൊന്ന് വയസുകാരിയെ ഉപദ്രവിച്ചെന്ന പരാതിയിൽ രണ്ടാനമ്മ അറസ്റ്റിൽ. ചെറിയപല്ലംതുരുത്ത് കുറ്റിച്ചിറപ്പാലം ശൗരിങ്കല്‍ രമ്യയെ (38) ആണ് അറസ്റ്റ് ചെയ്തത്.

ചിറ്റാറ്റുകര പഞ്ചായത്തിലെ ആശാവര്‍ക്കറാണ് പ്രതിയായ രമ്യ. ഇവരുടെ ഭര്‍ത്താവി‍ന്റെ ആദ്യ ഭാര്യയിലെ ഇളയ കുട്ടിയെയാണ് ഉപദ്രവിച്ചത്. ശരീരത്തില്‍ മര്‍ദ്ദിച്ച പാടുകള്‍ ഉണ്ടായിരുന്നതായി പൊലീസ് പറഞ്ഞു.

Read Also : ഓണക്കിറ്റ് വിതരണത്തിനായുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി മന്ത്രി ജി.ആർ അനിൽ

പൊലീസ് അറസ്റ്റ് ചെയ്ത ശേഷം മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കിയപ്പോള്‍ രമ്യക്ക് ഇടക്കാല ജാമ്യം അനുവദിക്കുകയും ബുധനാഴ്ച കോടതിയില്‍ ഹാജരാകാന്‍ നിര്‍ദ്ദേശിക്കുകയും ചെയ്തു. വീണ്ടും കോടതിയില്‍ ഹാജരായ രമ്യയെ റിമാന്‍ഡ് ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button