KeralaLatest NewsNews

അട്ടപ്പാടി മധു കൊലക്കേസ്: പ്രതികൾ സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിച്ചതിന്റെ തെളിവുകൾ പുറത്ത്‌ 

 

പാലക്കാട്: അട്ടപ്പാടി മധു കൊലക്കേസിൽ സാക്ഷികളെ സ്വാധീനിക്കാൻ പ്രതികൾ പലവിധത്തിൽ ശ്രമിച്ചതിന്റെ തെളിവുകൾ പ്രോസിക്യൂഷൻ കോടതിയിൽ ഹാജരാക്കി. പ്രതികൾ നേരിട്ടും ഇടനിലക്കാർ വഴിയും സാക്ഷികളുമായി ബന്ധപ്പെട്ടതിനുള്ള രേഖകൾ ആണ് ഹാജരാക്കിയത്.

 

മധുവിന്‍റെ കുടുംബത്തെ ഭീഷണിപ്പെടുത്തിയെന്ന കേസിലെ ഒന്നാം പ്രതിയാണ് അബ്ബാസ്. ഇദ്ദേഹത്തിന്റെ മകളുടെ മകനായ ഷിഫാൻ ഇന്നലെ അറസ്റ്റിലായിരുന്നു. അബ്ബാസിനൊപ്പം മധുവിന്‍റെ വീട്ടിൽ പോയിരുന്നെന്നും എന്നാൽ, ഭീഷണിപ്പെടുത്തിയിട്ടില്ലെന്നും ഷിഫാൻ പോലീസിന് മൊഴി നൽകി. അബ്ബാസ് ഇപ്പോഴും ഒളിവിലാണ്. ജാമ്യം തേടി ഇയാൾ പാലക്കാട് കോടതിയെ സമീപിച്ചിട്ടുണ്ട്.

 

ഇന്നലെ, പോലീസ് നടത്തിയ റെയ്ഡിൽ രേഖകൾ ഇല്ലാത്ത 36 ലക്ഷം രൂപ പിടിച്ചെടുത്തിരുന്നു. സാക്ഷികളെ സ്വാധീനിക്കാനുള്ള പണമാണോ ഇതെന്നും പോലീസ് പരിശോധിക്കുന്നുണ്ട്. സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിക്കരുതെന്ന ജാമ്യ വ്യവസ്ഥ പ്രതികൾ ലംഘിച്ചെന്ന് തെളിയിക്കുന്ന രേഖകളും പ്രോസിക്യൂഷൻ ഹാജരാക്കിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button