തിരുവനന്തപുരം: മുന്‍ ധനമന്ത്രി ഡോ.തോമസ് ഐസക് വ്യാഴാഴ്ച രാവിലെ കൊച്ചിയിലെ ഇഡി ഓഫീസില്‍ ഹാജരാകില്ല. താന്‍ എന്തിന് ഹാജരാകണമെന്ന് ചോദിച്ച് തോമസ് ഐസക് ഇഡിക്ക് കത്തയച്ചു. കിഫ്ബി രേഖകളുടെ കസ്റ്റോഡിയന്‍ താന്‍ അല്ലെന്നും ലഭിച്ച രണ്ട് ഇഡി നോട്ടീസുകളിലും ചെയ്ത കുറ്റം എന്തെന്ന് വ്യക്തമാക്കിയിട്ടില്ലെന്നും മുന്‍ ധനമന്ത്രി പറയുന്നു. ഇ-മെയില്‍ മുഖേനയാണ് തോമസ് ഐസക് ഇഡിക്ക് മറുപടി നല്‍കിയത്.
Read Also: കൊറോണക്കാലത്ത് കേന്ദ്ര സര്‍ക്കാര്‍ ആഭ്യന്തര വിമാന ടിക്കറ്റിന് ഏര്‍പ്പെടുത്തിയ പരിധി പിന്‍വലിച്ചു
ഇത് രണ്ടാം തവണയായിരുന്നു ഇഡി നിര്‍ദ്ദേശം നല്‍കിയത്. എന്നാല്‍ ഐസക്കിന് ലഭിച്ച നിയമോപദേശമനുസരിച്ച്
ഇഡിക്ക് മുമ്പില്‍ ഹാജരാകില്ലെന്ന നിലപാടെടുക്കുകയായിരുന്നു.
അതേസമയം, ഇഡിയുടെ സമന്‍സ് പിന്‍വലിക്കണമെന്നും തുടര്‍ നടപടികള്‍ വിലക്കണമെന്നുമാവശ്യപ്പെട്ട് തോമസ് ഐസക് ഹൈക്കോടതിയെ സമീപിച്ചു. ഇഡിയുടെ സമന്‍സുകള്‍ നിയമവിരുദ്ധമാണെന്നും കുറ്റമെന്തെന്ന് വ്യക്തമാക്കാത്ത അന്വേഷണം ഇഡിയുടെ അധികാരപരിധിയ്ക്ക് പുറത്താണെന്നും ഐസക്കിന്റെ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു.
Post Your Comments