ജീവിതത്തിന്റെ ഓരോ ഘട്ടത്തിലും ചെറുപ്പം നിലനിർത്താൻ ഭക്ഷണത്തിൽ ചില ക്രമീകരണങ്ങൾ വരുത്തുന്നത് നല്ലതാണ്. ദൈനംദിന ജീവിതത്തിൽ ഉണ്ടാകുന്ന സമ്മർദ്ദം, മറ്റ് ജീവിതശൈലി രോഗങ്ങൾ എന്നിവ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കും. ഇത്തരത്തിൽ എക്കാലവും ചെറുപ്പം നിലനിർത്താൻ ഏതൊക്കെ ഭക്ഷണങ്ങളാണ് കഴിക്കേണ്ടതെന്ന് അറിയാം.
കൊളസ്ട്രോൾ കുറയ്ക്കാൻ ഏറ്റവും മികച്ചതാണ് കാരറ്റുകൾ. പ്രതിരോധശേഷി വർദ്ധിപ്പിക്കാനും, കാൻസർ കോശങ്ങൾക്കെതിരെ പോരാടാനും കാരറ്റിന് കഴിവുണ്ട്. കാരറ്റിൽ അടങ്ങിയ ചില സംയുക്തങ്ങളാണ് കാൻസറിനെതിരെ പ്രവർത്തിക്കുന്നത്. അടുത്തതാണ് മുന്തിരി. ആന്റി ഓക്സിഡന്റുകൾ സംബന്ധമായ മുന്തിരി വാർദ്ധക്യത്തിന്റെ ലക്ഷണങ്ങളെ തടഞ്ഞു നിർത്താൻ സഹായിക്കും. ക്ഷീണം അകറ്റാനും ഊർജ്ജസ്വലത നിലനിർത്താനും മുന്തിരി കഴിക്കുന്നത് നല്ലതാണ്.
Also Read: ദിവസവും ഒരു മുട്ട കഴിക്കൂ, ആരോഗ്യ ഗുണങ്ങൾ ഇതാണ്
ആന്റി ഓക്സിഡന്റുകളുടെ ഉറവിടമാണ് തക്കാളി. ഇതിൽ ലൈക്കോപീൻ എന്ന ഘടകം അടങ്ങിയിട്ടുണ്ട്. തലച്ചോറിന്റെ ആരോഗ്യം സംരക്ഷിക്കാനും കാൻസറിനെ പ്രതിരോധിക്കാനും വാർദ്ധക്യത്തിന്റെ അവശതകൾ തടയാനും തക്കാളി കഴിക്കുന്നത് നല്ലതാണ്.
Post Your Comments