NewsLife StyleHealth & Fitness

ദിവസവും ഒരു മുട്ട കഴിക്കൂ, ആരോഗ്യ ഗുണങ്ങൾ ഇതാണ്

മുട്ടയിൽ ധാരാളം വിറ്റാമിൻ ഡി അടങ്ങിയിട്ടുണ്ട്

നിരവധി പോഷക ഘടകങ്ങൾ അടങ്ങിയ ഭക്ഷണമാണ് മുട്ട. ഒരു മുട്ടയിൽ ഏകദേശം 7 ഗ്രാം പ്രോട്ടീൻ, 5 ഗ്രാം നല്ല കൊഴുപ്പ്, വിറ്റാമിനുകൾ, ധാതുക്കൾ, ഇരുമ്പ്, മൈക്രോ ന്യൂട്രിയുകൾ എന്നിവ ഉയർന്ന അളവിൽ അടങ്ങിയിട്ടുണ്ട്. ദിവസവും ഒരു മുട്ട കഴിച്ചാലുള്ള ആരോഗ്യ ഗുണങ്ങളെ കുറിച്ച് പരിചയപ്പെടാം.

മുട്ടയിൽ ധാരാളം വിറ്റാമിൻ ഡി അടങ്ങിയിട്ടുണ്ട്. കൂടാതെ, ഫോസ്ഫറസിന്റെ സാന്നിധ്യം ഉള്ളതിനാൽ എല്ലുകളുടെയും പല്ലുകളുടെയും ബലത്തിന് സഹായിക്കും. ഹൃദയാരോഗ്യം നിലനിർത്താൻ സഹായിക്കുന്ന കോളിൻ, ബീറ്റൈൻ തുടങ്ങിയ പോഷകങ്ങൾ അടങ്ങിയിട്ടുണ്ട്. ദിവസവും മുട്ട കഴിക്കുന്നത് ഹൃദ്രോഗം, പക്ഷാഘാതം എന്നിവ വരാതിരിക്കാനുള്ള സാധ്യത കുറയ്ക്കും.

Also Read: ദിവസവും നെയ്യ് കഴിക്കുന്നതുകൊണ്ടുള്ള ഗുണങ്ങൾ!

മുട്ടയിൽ കരോട്ടിന്റെ സാന്നിധ്യവും വിറ്റാമിൻ എയും അടങ്ങിയിട്ടുണ്ട്. ഇത് കണ്ണിന്റെ ആരോഗ്യം വർദ്ധിപ്പിക്കാൻ സഹായിക്കും. കൂടാതെ, മുട്ടയിൽ അടങ്ങിയ ആന്റി ഓക്സിഡന്റുകളുടെ ഘടകം കണ്ണുകളുടെ സംരക്ഷണത്തിന് പ്രധാന പങ്ക് വഹിക്കുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button