Latest NewsNewsIndia

നൂപുര്‍ ശര്‍മയുടെ ആവശ്യം അംഗീകരിച്ച് സുപ്രീം കോടതി

വിവിധ സംസ്ഥാനങ്ങളില്‍ നൂപുര്‍ ശര്‍മയ്‌ക്കെതിരെ രജിസ്റ്റര്‍ ചെയ്ത കേസുകള്‍ ഒറ്റക്കേസായി ഡല്‍ഹിയില്‍ പരിഗണിക്കും

ന്യൂഡല്‍ഹി: നൂപുര്‍ ശര്‍മക്ക് ആശ്വാസമായി സുപ്രീം കോടതിയുടെ തീരുമാനം. പ്രവാചക നിന്ദ നടത്തിയെന്ന് ആരോപണം നേരിടുന്ന നൂപുര്‍ ശര്‍മ, വിവിധ സംസ്ഥാനങ്ങളില്‍ തനിക്കെതിരെ രജിസ്റ്റര്‍ ചെയ്ത കേസുകള്‍ ഒറ്റക്കേസായി ഡല്‍ഹിയില്‍ പരിഗണിക്കണമെന്ന് സുപ്രീം കോടതിയോട് അഭ്യര്‍ത്ഥിച്ചിരുന്നു. നൂപുര്‍ ശര്‍മയുടെ ഈ അഭ്യര്‍ത്ഥനയാണ് കോടതി ശരിവെച്ചത്. ഒമ്പത് എഫ്.ഐ.ആറുകളാണ് നൂപുര്‍ ശര്‍മ്മ നേരിടുന്നത്. ഇവയെല്ലാം ഒറ്റ എഫ്.ഐ.ആറായി രജിസ്റ്റര്‍ ചെയ്ത് ഡല്‍ഹി പൊലീസാണ് ഇനി അന്വേഷണം നടത്തുക. അറസ്റ്റില്‍ നിന്ന് നേരത്തെ ഇടക്കാല സംരക്ഷണം നല്‍കിയത് തുടരുമെന്നും കോടതി വ്യക്തമാക്കി.

Read Also: മഹാത്മാഗാന്ധി സർവ്വകലാശാല നാളെ നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റി 

ജൂലൈ ഒന്നിന് നൂപുര്‍ ശര്‍മക്കെതിരെ സുപ്രീം കോടതി കടുത്ത പരാമര്‍ശങ്ങള്‍ നടത്തിയിരുന്നു. തുടര്‍ന്ന് അറസ്റ്റില്‍ നിന്ന് രക്ഷതേടി അവര്‍ സുപ്രീം കോടതിയെ സമീപിക്കുകയും ആഗസ്റ്റ് 10 വരെ അറസ്റ്റ് കോടതി തടയുകയും ചെയ്തിരുന്നു. തനിക്കും കുടുംബാംഗങ്ങള്‍ക്കും നിരന്തരം ബലാത്സംഗ-വധഭീഷണി ലഭിക്കുന്നുണ്ടെന്ന് നൂപുര്‍ ശര്‍മ സുപ്രീം കോടതിയെ അറിയിച്ചിരുന്നു.

മേയ് 27ന് ‘ടൈംസ് നൗ’ ചാനലില്‍ ഗ്യാന്‍വാപി മസ്ജിദ് വിഷയത്തില്‍ നടന്ന ചര്‍ച്ചയ്ക്കിടെയായിരുന്നു നൂപുര്‍ ശര്‍മയുടെ വിവാദ പരാമര്‍ശം.

shortlink

Related Articles

Post Your Comments

Related Articles


Back to top button