നോയിഡ: താൻ അധിക്ഷേപിച്ച സ്ത്രീ, തനിക്ക് പെങ്ങളെപ്പോലെയാണെന്ന പ്രഖ്യാപനവുമായി ബിജെപി പ്രവർത്തകനായ ശ്രീകാന്ത് ത്യാഗി. ചൊവ്വാഴ്ച, ഇയാളെ ഉത്തർപ്രദേശ് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. താൻ ചെയ്തുപോയ സംഭവത്തിൽ ആത്മാർത്ഥമായി ഖേദിക്കുന്നതായും ശ്രീകാന്ത് പറഞ്ഞു.
ദിവസങ്ങൾക്കു മുമ്പാണ് ബിജെപി കിസാൻ മോർച്ച അംഗമായ ശ്രീകാന്ത് ത്യാഗി, പരസ്യമായി ഒരു സ്ത്രീയെ അസഭ്യം പറഞ്ഞത്.നിയമം ലംഘിച്ച് ചെടികൾ നട്ടുപിടിപ്പിക്കാനുള്ള ത്യാഗിയുടെ ശ്രമത്തെ സ്ത്രീ എതിർത്തതാണ് അദ്ദേഹത്തെ പ്രകോപിപ്പിച്ചത്. സ്ത്രീയെ അധിക്ഷേപിക്കുന്ന ത്യാഗിയുടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൻപ്രതിഷേധം സൃഷ്ടിച്ചിരുന്നു. ഇതേ തുടർന്ന് ഉത്തർപ്രദേശ് പോലീസ് ഇയാൾക്കെതിരെ കേസെടുത്തു.
Also read: ആദ്യത്തെ കണ്മണി പിറന്നു, 54 വർഷത്തിനു ശേഷം: രാജസ്ഥാനി ദമ്പതികളുടെ സാഫല്യത്തിന്റെ കഥ
വിവരമറിഞ്ഞ ശ്രീകാന്ത് ത്യാഗി കീഴടങ്ങാതെ മുങ്ങുകയാണ് ചെയ്തത്. എന്നാൽ, ഗുണ്ടാ നിയമപ്രകാരം ത്യാഗിക്കെതിരെ കേസെടുത്ത പോലീസ്,വീടിനു മുന്നോട്ടായി പണിതുയർത്തിയിരുന്ന അനധികൃത നിർമ്മിതി ബുൾഡോസർ ഉപയോഗിച്ച് പൊളിച്ചു മാറ്റി. ശ്രീകാന്തിന്റെ സെക്ടർ 93ബിയിലുള്ള ഗ്രാൻഡ് ഒമാക്സ് സൊസൈറ്റിയിലെ വീട്ടിലാണ് ഈ സംഭവങ്ങൾ അരങ്ങേറിയത്.
പോലീസ് ഉദ്യോഗസ്ഥരോടൊപ്പമാണ് നോയിഡ തദ്ദേശ ഭരണകൂടം ബുൾഡോസർ സഹിതം ശ്രീകാന്തിന്റെ വീട്ടിലെത്തിയത്. ശ്രീകാന്ത് ത്യാഗിയുടെ അനുയായികൾ പ്രതിഷേധിച്ചെങ്കിലും, ഇവരെയെല്ലാം പിന്നീട് പോലീസ് ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്ത് മാറ്റി.
Post Your Comments