Latest NewsCinemaNewsIndiaBollywoodEntertainment

‘അങ്ങനെ ചോദിക്കുന്ന പെൺകുട്ടികൾ ലൈംഗികത്തൊഴിലാളികൾ, മാന്യയായ ഒരു സ്ത്രീയും അങ്ങനെ ആഗ്രഹിക്കില്ല’: മുകേഷ് ഖന്ന

ശക്തിമാൻ എന്ന സൂപ്പർഹീറോ കഥാപാത്രത്തിലൂടെയും മഹാഭാരതത്തിലെ ഭീഷ്മ പിതാമഹന്റെ വേഷത്തിലൂടെയും പ്രശസ്തനായ നടൻ മുകേഷ് ഖന്ന സ്ത്രീകളെ അപമാനിക്കുന്ന പ്രസ്താവന നടത്തിയതായി ആരോപണം. പെൺകുട്ടികളെക്കുറിച്ചുള്ള വിവാദ പ്രസ്താവനയുടെ പേരിൽ താരത്തിനെതിരെ കടുത്ത വിമർശനമാണ് സോഷ്യൽ മീഡിയ ഉയർത്തുന്നത്. ‘ഇങ്ങനെയുള്ള പെൺകുട്ടികൾ നിങ്ങളോട് സെക്സ് ചോദിക്കാറുണ്ടോ’ എന്ന തലക്കെട്ടോട് കൂടി അദ്ദേഹം തന്റെ യൂട്യൂബ് ചാനലിൽ പങ്കുവെച്ച വീഡിയോ ആണ് വിമർശനങ്ങൾക്ക് കാരണമായിരിക്കുന്നത്.

‘എനിക്ക് നിങ്ങളുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടണം’ എന്ന് പറയുന്ന പെൺകുട്ടികളെ മോശക്കാരാക്കുകയാണ് മുകേഷ് ഖന്ന. സെക്‌സ് ആഗ്രഹിക്കുകയും അത് ആവശ്യപ്പെടുകയും ചെയ്യുന്ന പെൺകുട്ടികൾ ലൈംഗികത്തൊഴിലാളികളാണ് എന്ന വിചിത്ര വാദമാണ് താരം ഉന്നയിക്കുന്നത്. പരിഷ്‌കൃത സമൂഹത്തിൽ നിന്നുള്ള മാന്യയായ ഒരു പെൺകുട്ടി ഒരിക്കലും അത്തരം കാര്യങ്ങൾ പറയില്ലെന്നാണ് ഖന്ന കൂട്ടിച്ചേർക്കുന്നത്. സ്ത്രീകളെ ആക്ഷേപിക്കുന്ന പ്രസ്താവന നടത്തിയ നടനെതിരെ ശക്തമായ വിമർശനമാണ് ഉയരുന്നത്.

താരത്തിന്റെ കാഴ്ചപ്പാടുകൾ വളരെ വൃത്തികെട്ടതാണെന്ന് വിമർശിച്ച സോഷ്യൽ മീഡിയ അദ്ദേഹത്തെ, സെക്സിസ്റ്റ് എന്നും വിളിക്കുന്നു. ബുദ്ധിയില്ലായ്മ ഒരു തെറ്റല്ലെന്നും അത് അലങ്കാരമായി കൊണ്ട് നടക്കുന്നത് ഓരോരുത്തരുടെയും നിലവാരമില്ലായ്മയാണ് കാണിക്കുന്നതെന്നും സോഷ്യൽ മീഡിയ വിമർശിക്കുന്നു. 90 കളിൽ മുകേഷ് ഖന്നയെ ഒരു തലമുറ മുഴുവൻ കുട്ടികൾ ആരാധിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button