
പാലാ: പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിൽ അന്യസംസ്ഥാന തൊഴിലാളി അറസ്റ്റിൽ. ആസാം സ്വദേശിയായ ജവർ അലിയുടെ മകൻ ഹൈദർ അലി (27) യെയാണ് പാലാ പൊലീസ് അറസ്റ്റ് ചെയ്തത്.
ഇയാൾ മറ്റൊരു അന്യസംസ്ഥാന തൊഴിലാളിയുടെ പ്രായപൂർത്തിയാകാത്ത മകളെ പ്രണയം നടിച്ച് വശത്താക്കി പീഡിപ്പിക്കുകയായിരുന്നു. പെണ്‍കുട്ടിയെ കാണാനില്ലെന്ന് കുട്ടിയുടെ അമ്മ പാലാ പൊലീസിൽ പരാതി നൽകിയിരുന്നു. തുടർന്ന്, കേസെടുത്ത് അന്വേഷണം നടത്തുന്നതിനിടയിലാണ് ഹൈദർ അലി പെണ്‍കുട്ടിയെ പീഡിപ്പിച്ച് വരികയായിരുന്നെന്ന് കണ്ടെത്തിയത്.
Read Also : സൂര്യപ്രിയയെ വീട്ടിൽ കയറി കൊലപ്പെടുത്തി സുജീഷ്, വീട്ടുകാർ വിവരമറിയുന്നത് പോലീസ് വീട്ടിലെത്തിയപ്പോൾ
പാലാ സ്റ്റേഷൻ എസ്എച്ച്ഒ കെ.പി. ടോംസന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതിയിൽ ഹാജരാക്കി.
Post Your Comments