KeralaLatest NewsNews

കേശവദാസപുരത്തെ വീട്ടമ്മയുടെ കൊലപാതകം: അറസ്റ്റിലായ പ്രതിയെ ഇന്ന് കേരളത്തിലേക്കെത്തിക്കും

 

തിരുവനന്തപുരം: തിരുവനന്തപുരം കേശവദാസപുരത്തെ വീട്ടമ്മ മനോരമയുടെ കൊലപാതകത്തിൽ ചെന്നൈയിൽ പിടിയിലായ പ്രതി ആദം അലിയുടെ അറസ്റ്റ് രേഖപ്പെടുത്തി. ചെന്നൈയില്‍ എത്തിയ കേരളാ പോലീസിന് ആർ.പി.എഫ് പ്രതിയെ കൈമാറി.

ഇയാളെ സെയ്താപേട്ട് മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കിയതിന് ശേഷം കേരളത്തിലേക്ക് കൊണ്ടു വരും. നാളെ കോടതിയിൽ ഹാജരാക്കാനാണ് നീക്കം.

 

മോഷണത്തിനായാണ് കൊലപാതകമെന്ന നിഗമനത്തിൽ തന്നെയാണ് അന്വേഷണ സംഘം. മനോരമയുടെ നഷ്ടപ്പെട്ട സ്വര്‍ണ്ണം വീണ്ടെടുക്കാനുള്ള ശ്രമവും തെളിവെടുപ്പും നടത്തും.

 

കൊലപാതകത്തിൽ ആദമിന്‍റെ ഒപ്പം താമസിച്ചിരുന്ന സുഹൃത്തുക്കൾക്കും പങ്കുണ്ടോയെന്ന കാര്യവും പരിശോധിക്കുന്നുണ്ട്. ആദം അലിക്ക് ഒറ്റയ്ക്ക് ഇതൊക്കെ സാധിക്കുമോയെന്ന സംശയത്തിലാണ് പോലീസ്. അതുകൊണ്ടു തന്നെ, സുഹൃത്തുക്കളെ കേന്ദ്രീകരിച്ചും അന്വേഷണം ശക്തമാക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button