
തിരുവല്ല: പൊലീസുകാരന് ചമഞ്ഞ് കാല് നടയാത്രക്കാരില്‍ നിന്നടക്കം പണവും സ്വര്‍ണാഭരണവും തട്ടിയെടുത്ത യുവാവ് പിടിയിൽ. ചെങ്ങന്നൂര്‍ ഇടനാട് മാലേത്ത് പുത്തന്‍വീട്ടില്‍ അനീഷാണ് (36) അറസ്റ്റിലായത്. പുളിക്കീഴ് പൊലീസാണ് പിടികൂടിയത്.
Read Also : ഉംറ സേവനം: ആഭ്യന്തര തീർത്ഥാടകർക്കായി പ്രത്യേക അറിയിപ്പ് നൽകി ഹജ് മന്ത്രാലയം
തട്ടിപ്പ് സംബന്ധിച്ച് ഞായറാഴ്ച ലഭിച്ച പരാതിയേത്തുടര്‍ന്ന്, കഴിഞ്ഞ രണ്ടുദിവസമായി പൊലീസ് സംഘം മഫ്തിയില്‍ പ്രദേശത്ത് അനീഷിനായി തെരച്ചില്‍ നടത്തുകയായിരുന്നു. തട്ടിപ്പിന് ഇരയായ ആളുമായി ഇരമല്ലിക്കര പാലത്തിനു സമീപം പൊലീസ് സംഘം സംസാരിച്ച് നില്‍ക്കുന്നതിനിടെ അനീഷ് ബൈക്കില്‍ അതു വഴി കടന്നുപോയി. തട്ടിപ്പിന് ഇരയായ ആള് അനീഷിനെ തിരിച്ചറിഞ്ഞു. തുടര്‍ന്ന്, പൊലീസ് സംഘം ഇയാളെ പിന്തുടര്ന്ന് പിടികൂടുകയായിരുന്നു.
സമാനമായ തട്ടിപ്പുകള്‍ സംബന്ധിച്ച് അനീഷിനെതിരേ മുമ്പു രണ്ടു പരാതികള്‍ കൂടി ലഭിച്ചിരുന്നതായി എസ്ഐ കവിരാജ് പറഞ്ഞു. പ്രതിയെ കോടതിയിൽ ഹാജരാക്കി.
Post Your Comments