KeralaLatest NewsNewsBusiness

പോസ്റ്റ് ഓഫീസ് മുഖാന്തരം അയക്കുന്ന പാഴ്സലുകൾ പായ്ക്ക് ചെയ്യാൻ ഇനി കുടുംബശ്രീ വനിതകളും, കൂടുതൽ വിവരങ്ങൾ അറിയാം

പരീക്ഷണാടിസ്ഥാനത്തിൽ തിരുവനന്തപുരം ജനറൽ പോസ്റ്റ് ഓഫീസിലാണ് പദ്ധതിയുടെ ആദ്യ ഘട്ട  പ്രവർത്തനങ്ങൾ നടപ്പാക്കുക

പോസ്റ്റൽ ലൈഫ് ഇൻഷുറൻസ് ഏജന്റുകളായി പ്രവർത്തിക്കാൻ ഇനി കുടുംബശ്രീ വനിതകളും. പോസ്റ്റ് ഓഫീസ് മുഖാന്തരം അയക്കുന്ന പാഴ്സൽ ഉരുപ്പടികൾ പായ്ക്ക് ചെയ്യാനുള്ള പ്രവർത്തനത്തിലാണ് കുടുംബശ്രീ പ്രവർത്തകർ പങ്കാളികളാകുന്നത്. ഇത് സംബന്ധിച്ച ധാരണ പത്രത്തിൽ കുടുംബശ്രീയും പോസ്റ്റ് ഓഫീസും ഉടൻ ഒപ്പുവയ്ക്കും. മന്ത്രി എം.വി. ഗോവിന്ദൻ, പോസ്റ്റ് ആന്റ് ടെലഗ്രാഫ് വകുപ്പ് മന്ത്രി വി. അബ്ദുറഹ്മാൻ, കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടർ ഹജാഫർ മാലിക്, പോസ്റ്റ് സർവീസ് ഹെഡ് ക്വാർട്ടർ ഡയറക്ടർ കെ.കെ ഡേവിസ് എന്നിവരുടെ സംയുക്താഭിമുഖ്യത്തിലാണ് ധാരണ പത്രത്തിൽ ഒപ്പുവെയ്ക്കുക.

പരീക്ഷണാടിസ്ഥാനത്തിൽ തിരുവനന്തപുരം ജനറൽ പോസ്റ്റ് ഓഫീസിലാണ് പദ്ധതിയുടെ ആദ്യ ഘട്ട  പ്രവർത്തനങ്ങൾ നടപ്പാക്കുക. പിന്നീട്, പദ്ധതിയുടെ വിജയ സാധ്യതകൾ വിശകലനം ചെയ്തതിനുശേഷം സംസ്ഥാനത്തെ മറ്റ് ജില്ലകളിലേക്ക് കൂടി പദ്ധതിയുടെ പ്രവർത്തനം വ്യാപിപ്പിക്കും. പോസ്റ്റൽ ലൈഫ് ഇൻഷുറൻസ് പോളിസിയിലെ നിക്ഷേപങ്ങൾക്ക് സർക്കാറിന്റെ സുരക്ഷിതത്വവും മികച്ച ആനുകൂല്യങ്ങളും ലഭിക്കുന്നുണ്ട്. അതിനാൽ, ഇത്തരം പോളിസികളെ കുറിച്ചുള്ള വിവരങ്ങൾ കൂടുതൽ ആൾക്കാരിലേക്ക് കുടുംബശ്രീ പ്രവർത്തകർക്ക് എത്തിക്കാൻ കഴിയുമെന്നാണ് വിലയിരുത്തൽ. ഇതോടെ, കൂടുതൽ പോളിസികൾ പോസ്റ്റ് ഓഫീസിന് ലഭിക്കാൻ സാധ്യതയുണ്ട്.

Also Read: പരിക്കേറ്റവരെ ചികിത്സിച്ച ഇന്ത്യൻ ഡോക്‌ടറെ ചൈനീസ് സൈന്യം കൊലപ്പെടുത്തി: ചൈനീസ് വഞ്ചന പുറത്താകുമ്പോൾ

shortlink

Related Articles

Post Your Comments

Related Articles


Back to top button