Latest NewsIndiaNewsInternational

പരിക്കേറ്റവരെ ചികിത്സിച്ച ഇന്ത്യൻ ഡോക്‌ടറെ ചൈനീസ് സൈന്യം കൊലപ്പെടുത്തി: ചൈനീസ് വഞ്ചന പുറത്താകുമ്പോൾ

ന്യൂഡല്‍ഹി: ഗാൽവാൻ താഴ്‌വരയിൽ ഇന്ത്യൻ സായുധ സേനയും ചൈനീസ് പിഎൽഎ സൈനികരും തമ്മിലുള്ള രക്തരൂക്ഷിതമായ ഏറ്റുമുട്ടലിന്റെ രണ്ട് വർഷം കഴിയുമ്പോൾ ആക്രമണത്തിന്റെ പല രഹസ്യങ്ങളും പുറത്തുവരുന്നു. ദുരന്തത്തിന്റെ വിശദാംശങ്ങൾ വ്യക്തമാക്കുന്ന പുതിയ പുസ്തകം ആഗസ്ത് 15 ന് പുറത്തിറങ്ങും.  ഇന്ത്യയുടെ ഭയമില്ലാത്ത 3: ഭാവനാതീതമായ ധൈര്യത്തിന്റെയും ത്യാഗത്തിന്റെയും പുതിയ കഥകൾ’ എന്ന പേരിൽ എച്ച്ടിയുടെ രാഹുൽ സിംഗും ഇന്ത്യാ ടുഡേ ജേണലിസ്റ്റ് ശിവ് അരൂരും ചേർന്നൊരുക്കിയ പുസ്തകത്തിൽ, ഗാൽവാൻ താഴ്‌വരയിലെ ഏറ്റുമുട്ടലിലെ രഹസ്യങ്ങളുടെ അറ തുറക്കാനുള്ള ശ്രമമാണ് നടന്നിരിക്കുന്നത്.

ഇന്ത്യയുടെ യൂണിഫോം ധരിച്ച സൈനികർ പ്രദർശിപ്പിച്ച വീര്യവും, ചൈനീസ് സേനയുടെ കടുത്ത വഞ്ചനയുടെ കഥയും ഈ പുസ്തകത്തിൽ പ്രതിപാദിക്കുന്നു. പെൻഗ്വിൻ റാൻഡം ഹൗസ് ഇന്ത്യ പ്രസിദ്ധീകരിച്ച ഈ പുസ്തകം ആഗസ്ത് 15 ന് പുറത്തുവിടും. ഇന്ത്യൻ ഡോക്ടറെ ചൈനീസ് സൈനികർ അവരുടെ ആവശ്യങ്ങൾക്കായി തട്ടിക്കൊണ്ട് പോവുകയും, ഒടുവിൽ കൊലപ്പെടുത്തുകയും ചെയ്ത സംഭവവും ഈ പുസ്തകത്തിൽ പ്രതിപാദിക്കുന്നുണ്ട്.

2020 ജൂൺ 20-ലെ നിർഭാഗ്യകരമായ രാത്രിയിൽ ഗാൽവാൻ താഴ്‌വരയിൽ നടന്ന സംഭവങ്ങൾ രേഖപ്പെടുത്തുന്ന ആദ്യ പുസ്തകമായിരിക്കും ഇത്. ഇന്ത്യൻ സേനയും PLA സൈനികരും തമ്മിലുള്ള കലഹത്തിന്റെ നേരിട്ടുള്ള വിവരണവും പുസ്തകത്തിന്റെ ഉള്ളടക്കത്തിൽ ഉണ്ട്.

2020 ജൂൺ 15 ന് ലഡാക്ക് അതിർത്തിക്കടുത്തുള്ള എൽഎസിയിൽ ചൈനീസ് സൈന്യം ഇന്ത്യൻ സൈനികരെ ആക്രമിച്ചു. ഏറ്റുമുട്ടലിൽ ഇന്ത്യക്ക് 20 സൈനികരെ നഷ്ടപ്പെട്ടു. അന്നത്തെ കണക്കുകൾ പ്രകാരം ചൈനയ്ക്ക് അവരുടെ 40 ലധികം സൈനികരെ നഷ്ടമായിട്ടുണ്ട്. എന്നാൽ, മാസങ്ങൾ ശേഷം തങ്ങൾക്ക് 5 സൈനികരുടെ ജീവൻ മാത്രമേ നഷ്ടമായിട്ടുള്ളൂ എന്ന് ചൈന ഔദ്യോഗികമായി അറിയിച്ചു.

1999-ലെ കാർഗിൽ യുദ്ധത്തിനു ശേഷമുള്ള ഇന്ത്യൻ സൈന്യത്തിന്റെ ഏറ്റവും വലിയ നഷ്ടമായിരുന്നു ഇത്. 1967-ൽ ഏകദേശം 80 ഇന്ത്യൻ സൈനികരും കുറഞ്ഞത് 300 ചൈനീസ് സൈനികരും കൊല്ലപ്പെട്ടതിനുശേഷം, ഇന്ത്യയും ചൈനയും തമ്മിൽ നടന്ന ഏറ്റവും തീവ്രമായ സൈനിക പോരാട്ടവുമായിരുന്നു ഇത്. നാഥു ലാ, ചോ ലോ ചുരങ്ങൾക്ക് സമീപം നടന്ന ക്രൂരമായ ഏറ്റുമുട്ടലൈൻ കുറിച്ച് പുസ്തകത്തിൽ പരാമർശിക്കുന്നത് ഇന്ന് വരെ പുറംലോകം അറിയാതെ പോയ ചില സംഭവങ്ങളാണ്.

ഗാൽവാൻ താഴ്‌വരയിലെ ഏറ്റുമുട്ടലിൽ വീരമൃത്യു വരിച്ച ഇന്ത്യൻ സൈനികരെ സർക്കാർ ആദരിക്കുകയും അവരുടെ അന്ത്യകർമങ്ങൾ സർക്കാർ പ്രതിനിധികളുടെ സാന്നിധ്യത്തിൽ നടത്തുകയും ചെയ്തിരുന്നു. പരിക്കേറ്റ സൈനികരെ കാണാനും സംസാരിക്കാനും പ്രധാനമന്ത്രി മോദിയും ബിപിൻ റാവത്തും എത്തിയിരുന്നു. 30-ലധികം ഇന്ത്യൻ സൈനികരുടെ ജീവൻ രക്ഷിച്ചതിന്, ഇന്ത്യൻ സൈനികനായ നായിക് ദീപക് സിംഗിന്, ഇന്ത്യയുടെ രണ്ടാമത്തെ ഉയർന്ന യുദ്ധകാല ബഹുമതിയായ വീർ ചക്ര മരണാനന്തര ബഹുമതിയായി ലഭിച്ചു. എന്നാൽ, അദ്ദേഹം ശത്രുക്കളായ ചൈനീസ് സൈനികരുടെ ജീവൻ രക്ഷപ്പെടുത്തിയോ എന്ന കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണമില്ല.

‘ദീപക് എത്ര ഇന്ത്യക്കാരുടെ ജീവൻ രക്ഷിച്ചു എന്ന വിഷയത്തിൽ ഞങ്ങളുടെ പക്കൽ തെളിവുകളുണ്ട്. എന്നാൽ, ആ രാത്രിയിൽ അദ്ദേഹം എത്ര ചൈനക്കാരെ രക്ഷിച്ചു എന്നതിന്റെ കണക്ക് ഞങ്ങളുടെ പക്കലില്ല’, കേണൽ രവികാന്തിനെ ഉദ്ധരിച്ച് പുസ്തകത്തിൽ എഴുതിയതായി ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്യുന്നു. ഗാൽവാൻ താഴ്‌വര സംഘർഷം ബിഹാറിലെ കമാൻഡിംഗ് ഓഫീസറായി ചുമതലയേറ്റ ആളാണ് കേണൽ രവികാന്ത്.

‘എനിക്ക് പറയാനുള്ളത്, ആ രാത്രിയിൽ രക്ഷപ്പെട്ട പരിക്കേറ്റ ചൈനാക്കാരോടാണ്. അവർ നായിക് ദീപക്കിന് തീർച്ചയായും നന്ദി പറയണം. ഈ കുട്ടി ചൈനീസ് സൈനികരുടെ ശരീരത്തിലെ മുറിവുകൾ പരിചരിക്കുന്നതിനിടയിലാണ് കൊല്ലപ്പെട്ടത്. രാജ്യത്തെ സംരക്ഷിക്കാൻ ജീവൻ എടുക്കാൻ ഞങ്ങൾ പരിശീലിപ്പിക്കപ്പെട്ടവരാണ്. എന്നാൽ, ജീവൻ രക്ഷിക്കുന്നതിനേക്കാൾ ഉയർന്നത് മറ്റെന്താണ്? അതായിരുന്നു അദ്ദേഹത്തിന്റെ കടമ’, കേണൽ രവികാന്ത് പറഞ്ഞതായി റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

പരിക്കേറ്റ ചൈനീസ് സൈനികരെ പരിചരിച്ച ദീപക്, ചുറ്റുമുള്ള സാഹചര്യം വഷളായപ്പോഴും പരിക്കേറ്റവരെ ചികിത്സിക്കുന്നതിൽ ഉറച്ചുനിന്നു. ഒരു മലഞ്ചെരുവിൽ നിന്ന് ഒരു പാറ പൊട്ടിവീണ് അവന്റെ തൊട്ടടുത്ത് വീണ് കഷണങ്ങളായി പിളർന്നപ്പോഴും പരിക്കേറ്റവരെ ശുശ്രൂഷിക്കാൻ അദ്ദേഹം പ്രതിജ്ഞാബദ്ധനായിരുന്നുവെന്ന് പുസ്തകം പറയുന്നു. തുടർന്ന് ദീപക്കിനെ ചൈനക്കാർ പിടികൂടി. പരിക്കേറ്റ പിഎൽഎ സൈനികരെ ചികിത്സിക്കാൻ ഉപയോഗിച്ച ദീപക്കിനെ അവർ പിന്നീട് കൊലപ്പെടുത്തി.

Also Read:ക്യാന്‍സര്‍ ബാധിതര്‍ക്ക് കഴിക്കാവുന്ന ഭക്ഷണങ്ങള്‍ അറിയാം

ഗാൽവാൻ താഴ്‌വരയിലെ ചൈനീസ് വഞ്ചനയെക്കുറിച്ച് വെളിച്ചം വീശുന്ന പുസ്തകം വരും ദിവസങ്ങളിൽ ചർച്ചയ്കും. ചൈനക്കാരുമായി ഇടപഴകുന്നതിൽ ഇന്ത്യൻ സായുധ സേനയുടെ ജാഗ്രതയ്ക്ക് കുറച്ച് കൂടി ആക്കം കൂട്ടുന്നതാണ് ഈ പുസ്തകവും അതിലെ വെളിപ്പെടുത്തലുകളും. ഗാൽവാൻ താഴ്‌വരയിൽ വിന്യസിച്ചിരുന്ന ഇന്ത്യൻ സൈനികരേക്കാൾ മൂന്ന് മടങ്ങ് ഉണ്ടായിരുന്നു ചൈനീസ് സൈന്യമെന്ന് 16 ബിഹാറിലെ അംഗങ്ങളിലൊരാളായ ഹവിൽദാർ ധരംവീർ കുമാർ സിംഗ്, പുസ്തകത്തിന്റെ രചയിതാക്കളോട് വെളിപ്പെടുത്തി.

‘ഞങ്ങളിൽ 400-ൽ താഴെ മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഞങ്ങളുടെ നേരെ മുന്നേറുന്ന ചൈനീസ് സൈനികരുടെ എണ്ണം അതിന്റെ മൂന്നിരട്ടി ആണെന്ന് ഞങ്ങൾ തിരിച്ചറിഞ്ഞു. അതിനിടെ, രണ്ട് മണിക്കൂറോളം ചെറിയ ചൈനീസ് സംഘവുമായി ഞങ്ങൾ യുദ്ധം ചെയ്തിരുന്നു. എന്നാൽ, ഞങ്ങൾക്ക് നേരെ അടുത്ത് കൊണ്ടിരിക്കുന്ന ആ വൻ കൂട്ടമായിരുന്നു അവരുടെ പ്രധാന ശക്തി. ചൈനയുടെ പക്ഷം ഞങ്ങൾക്കെതിരെ ആക്രമണം അഴിച്ചുവിട്ടു’, ഹവിൽദാർ ധരംവീർ കുമാർ സിംഗ് പറഞ്ഞതായി പുസ്തകം ഉദ്ധരിക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button