Latest NewsSaudi ArabiaNewsInternationalGulf

ഉംറ സേവനം: ആഭ്യന്തര തീർത്ഥാടകർക്കായി പ്രത്യേക അറിയിപ്പ് നൽകി ഹജ് മന്ത്രാലയം

റിയാദ്: ഉംറ തീർത്ഥാടന സേവനങ്ങൾ നൽകുന്ന സ്ഥാപനങ്ങളുമായി ഇടപെടുമ്പോൾ സ്ഥാപനങ്ങൾ ലഭ്യമാക്കുന്ന സേവനങ്ങൾ വ്യക്തമാക്കിക്കൊണ്ടുള്ള രേഖാമൂലമുള്ള ഒരു കരാർ ഉണ്ടെന്ന് ഉറപ്പ് വരുത്തണമെന്ന് ആഭ്യന്തര തീർത്ഥാടകർക്ക് നിർദ്ദേശം നൽകി സൗദി. ഹജ്, ഉംറ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്.

Read Also: ചൈനയില്‍ കണ്ടെത്തിയ പുതിയ വൈറസ് അപകടകാരിയാണന്ന് റിപ്പോര്‍ട്ട്, വാക്‌സിനും ചികിത്സയുമില്ല: 35 ലധികം പേര്‍ മരിച്ചു

ഇത്തരം കരാർ രേഖകളിൽ സ്ഥാപനം ലഭ്യമാക്കുന്ന എല്ലാ സേവനങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് ഉറപ്പ് വരുത്തണമെന്ന് മന്ത്രാലയം നിർദ്ദേശിച്ചു. തീർത്ഥാടനസേവനങ്ങൾ നൽകുന്നതിന് ഔദ്യോഗിക ലൈസൻസ് ലഭിച്ചിട്ടുള്ള അംഗീകൃത സ്ഥാപനങ്ങളെ മാത്രം ഉംറ സേവനങ്ങൾക്കായി സമീപിക്കണം. താമസസൗകര്യങ്ങൾ, യാത്രാ സേവനങ്ങൾ, യാത്രാ തീയതി മുതലായ വിവരങ്ങൾ പരിശോധിച്ച് ഉറപ്പ് വരുത്തണമെന്നും നിർദ്ദേശമുണ്ട്.

Read Also: മനോരമയുടെ കൊല താലിബാൻ മോഡലിൽ കഴുത്തറുത്ത്! അതിക്രൂരമായി ആക്രമിച്ച് കൊലപ്പെടുത്തിയ ശേഷം ആദം നാടുവിട്ടത് പൊലീസ് വീഴ്ച

shortlink

Related Articles

Post Your Comments

Related Articles


Back to top button