നേമം: കാറിലെത്തിയ സംഘം വീട്ടമ്മയെ തട്ടിക്കൊണ്ടുപോയി സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്ന ശേഷം റോഡില്‍ ഉപേക്ഷിച്ച സംഭവത്തില്‍ ഒരാൾ അറസ്റ്റിൽ. മലയിന്‍കീഴ് ഇരട്ടക്കലുങ്ക് മേലെ പുത്തന്‍വീട്ടിൽ ഗണേശന് (44)നെയാണ് തമിഴ്നാട് ട്രിച്ചിയില്‍ നിന്ന് അറസ്റ്റ് ചെയ്തത്. നരുവാമൂട് പൊലീസ് ആണ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ മാസം 29-ന് വൈകുന്നേരം മണലുവിള ക്ഷേത്രത്തിന് സമീപം ആണ് കേസിനാസ്പദമായ സംഭവം. നേമം ഇടയ്ക്കോട് കളത്തറക്കോണം സ്വദേശിനി പദ്മകുമാരിയെയാണ് കാറിലെത്തിയ സംഘം തട്ടിക്കൊണ്ടുപോയത്. പദ്മിനിയെ ആക്രമിച്ച് നാല്‍പ്പത് പവൻ ആഭരണങ്ങൾ സംഘം തട്ടിയെടുത്തിരുന്നു.
Read Also : വിയർപ്പുനാറ്റം അകറ്റാൻ
ഇയാളാണ് കവര്‍ച്ച ആസൂത്രണം ചെയ്തതെന്ന് പൊലീസ് പറഞ്ഞു. കേരളത്തിലും തമിഴ്നാട്ടിലുമായി കൊലപാതക കേസ് ഉള്‍പ്പടെ നിരവധി കേസിലെ പ്രതിയാണ് ഗണേശനെന്ന് പൊലീസ് പറഞ്ഞു. സംശയമുള്ള രണ്ട് വാഹനങ്ങളുടെ നമ്പര്‍ വ്യക്തമാകാന്‍ പൊലീസ് സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചാണ് ഇയാളെക്കുറിച്ച് സൂചന ലഭിച്ചത്. പദ്മിനിയുടെ ആഭരണങ്ങൾ കവര്‍ന്ന ശേഷം കാട്ടാക്കടയില്‍ നിന്നും പൂവച്ചല്‍ നെടുമങ്ങാട് റൂട്ടില്‍ കാപ്പിക്കാട് എന്ന സ്ഥലത്ത് ഉപേക്ഷിക്കുകയായിരുന്നു. മറ്റ് പ്രതികള്‍ക്കായി പൊലീസ് അന്വേഷണം ഊർജിതമാക്കി.
ഇന്‍സ്പെക്ടര്‍ ധനപാലന്, എസ്ഐമാരായ വിന്‍സെന്റ്, അജീന്ദ്രകുമാര്‍, എഎസ്ഐ രാജേഷ്കുമാര്‍, എസ്പിഒമാരായ രതീഷ് എന്നിവരടങ്ങുന്ന സംഘം അറസ്റ്റിനു നേതൃത്വം നൽകി. പ്രതിയെ കോടതിയിൽ ഹാജരാക്കി.
Post Your Comments