
പാലക്കാട്: ചിറ്റില്ലഞ്ചേരി കോന്നല്ലൂരിൽ യുവതിയെ കഴുത്തു ഞെരിച്ചു കൊലപ്പെടുത്തി യുവാവ്. കോന്നല്ലൂർ ശിവദാസൻ്റെ മകൾ സൂര്യപ്രിയ(24)യാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ മംഗലം ചിക്കോട് സ്വദേശി സുജീഷ് പൊലീസിൽ കിഴടങ്ങി. പെൺകുട്ടിയുടെ വീട്ടിലെത്തിയാണ് ഇയാൾ ക്രൂരകൃത്യം ചെയ്തത്. മേലാർകോട് പഞ്ചായത്ത് സിഡിഎസ് അംഗമായി പ്രവര്‍ത്തിച്ചു വരികയായിരുന്നു സൂര്യപ്രിയ. ഡി.വൈ.എഫ്.ഐ യൂണിറ്റ് സെക്രട്ടറിയായിരുന്ന സൂര്യപ്രിയയുമായി സുജീഷ് പ്രണയത്തിലായിരുന്നു എന്നാണ് റിപ്പോർട്ട്.
Post Your Comments