ഭോപ്പാല്‍: ആധ്യാത്മിക ഗുരു മിര്‍ച്ചി ബാബു എന്നറിയപ്പെടുന്ന ബാബ വൈരാഗ്യാനന്ദ ഗിരിയെ ബലാത്സംഗക്കേസില്‍ പൊലീസ് അറസ്റ്റ് ചെയ്തു. ലഹരിമരുന്നു നല്‍കി ബോധം കെടുത്തിയതിനു ശേഷം വൈരാഗ്യാനന്ദ ഗിരി ബലാത്സംഗം ചെയ്‌തെന്ന അതിജീവിതയുടെ പരാതിയിലാണ് അറസ്റ്റ്.
Read Also: സമൂഹമാധ്യമങ്ങളിലൂടെ പെണ്‍കുട്ടിയെ കഞ്ചാവ് ഉപയോഗിക്കാന്‍ പ്രേരിപ്പിച്ച വ്ളോഗർ അറസ്റ്റില്‍
യുവതിയാണ് ‘മിര്‍ച്ചി ബാബ’ ക്കെതിരെ പരാതി നല്‍കിയതെന്നും ഐപിസി 376 അനുസരിച്ച് ബലാത്സംഗത്തിനു കേസ് എടുത്തെന്നും എസിപി നിധി സക്സേന ഭോപ്പാലില്‍ മാദ്ധ്യമങ്ങളോട് പറഞ്ഞു. ഗര്‍ഭധാരണത്തിന് ചികിത്സ നല്‍കാമെന്നു വൈരാഗ്യാനന്ദ ഗിരി ഇവര്‍ക്ക് വാഗ്ദാനം നല്‍കിയിരുന്നു.
ജൂലൈയില്‍ ആണ് ഇവര്‍ ചികിത്സയ്ക്കായി ‘മിര്‍ച്ചി ബാബ’ യുടെ ആശ്രമത്തില്‍ എത്തിയത്. ലഹരിമരുന്നു കലര്‍ത്തിയ ഗുളികകള്‍ നല്‍കിയശേഷം ഇത് കഴിച്ചാല്‍ ഫലമുണ്ടാകുമെന്നു ബാബ പറഞ്ഞെന്നും ബോധം മറഞ്ഞശേഷം ക്രൂരമായി ബലാത്സംഗം ചെയ്യുകയായിരുന്നുവെന്നും അതിജീവിതയുടെ പരാതിയില്‍ പറയുന്നു.
Post Your Comments