Latest NewsNewsIndiaBusiness

റവയ്ക്കും മൈദയ്ക്കും കയറ്റുമതി നിയന്ത്രണം ഏർപ്പെടുത്താനൊരുങ്ങി കേന്ദ്ര സർക്കാർ

ആഭ്യന്തര വില കുതിച്ചുയർന്നതോടെ മെയ് 13 ന് ഗോതമ്പിന്റെ കയറ്റുമതി കേന്ദ്രം നിരോധിച്ചിരുന്നു

രാജ്യത്ത് റവ, മൈദ എന്നിവയ്ക്ക് കയറ്റുമതി നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നു. കേന്ദ്ര സർക്കാരാണ് ഇത് സംബന്ധിച്ച വിവരം അറിയിച്ചിട്ടുള്ളത്. ആട്ടയുടെ കയറ്റുമതിക്ക് നിയന്ത്രണം ഏർപ്പെടുത്തിയതിന് പിന്നാലെയാണ് റവയുടെയും മൈദയുടെയും നിയന്ത്രണം.

കയറ്റുമതി നിയന്ത്രണങ്ങൾ നിലവിൽ വരുന്നതോടെ, ആഭ്യന്തര വില കുറയാൻ സാധ്യതയുണ്ട്. ഉത്തരവ് പ്രാബല്യത്തിലായാൽ കേന്ദ്രം നിശ്ചയിച്ച പരിധിയിൽ കൂടുതൽ ചരക്കുകൾ കയറ്റുമതി ചെയ്യാൻ വ്യാപാരികൾക്ക് സാധിക്കില്ല. ആഭ്യന്തര വില കുതിച്ചുയർന്നതോടെ മെയ് 13 ന് ഗോതമ്പിന്റെ കയറ്റുമതി കേന്ദ്രം നിരോധിച്ചിരുന്നു.

Also Read: കക്കയം ഡാം തുറന്നു, ജലനിരപ്പ് റെഡ് അലര്‍ട്ടിനും മുകളില്‍: അതീവ ജാഗ്രതാ നിര്‍ദ്ദേശം

മെയ് മാസത്തിൽ ഗോതമ്പിന് നിയന്ത്രണം ഏർപ്പെടുത്തിയെങ്കിലും അനുബന്ധ ഉൽപ്പന്നങ്ങളുടെ കയറ്റുമതിയിൽ നിയന്ത്രണം ഉണ്ടായിരുന്നില്ല. 2022 ഏപ്രിലിൽ ഏകദേശം 96,000 ടൺ ഗോതമ്പ് മാവാണ് കയറ്റുമതി ചെയ്തിരുന്നത്. കഴിഞ്ഞ വർഷവുമായി താരതമ്യം ചെയ്യുമ്പോൾ ഇത്തവണ ഗോതമ്പ് മാവിന്റെ കയറ്റുമതി വർദ്ധിച്ചിട്ടുണ്ട്. ഇതിന് തടയിടാനാണ് കഴിഞ്ഞ മാസം ഗോതമ്പ് മാവിന് നിയന്ത്രണം ഏർപ്പെടുത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button