KeralaCinemaMollywoodLatest NewsNewsEntertainmentMovie Gossips

ദിലീപ്-റാഫി കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ‘വോയ്സ് ഓഫ് സത്യനാഥൻ’: രണ്ടാം ഷെഡ്യൂൾ ചിത്രീകരണം ആരംഭിച്ചു

കൊച്ചി: ദിലീപ്-റാഫി കൂട്ടുകെട്ടിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘വോയിസ് ഓഫ് സത്യനാഥന്റെ’ രണ്ടാം ഷെഡ്യൂൾ മുംബൈയിൽ ആരംരംഭിച്ചു. മുംബൈ, ഡൽഹി, രാജസ്ഥാൻ, ചെന്നൈ, കൊച്ചി എന്നിവിടങ്ങളിലാണ് രണ്ടാം ഘട്ട ചിത്രീകരണം നടക്കുക. ദിലീപിനൊപ്പം മകരന്ദ് ദേശ് പാൻഡെ, വീണ നന്ദകുമാർ എന്നിവരാണ് രണ്ടാം ഷെഡ്യൂളിൽ ജോയിൻ ചെയ്തിരിക്കുന്നത്.

ദിലീപ് -റാഫി കൂട്ടുക്കെട്ടിലെ മുൻ ചിത്രങ്ങൾ പോലെ ഹാസ്യത്തിന് മുൻതൂക്കം നൽകുന്ന ചിത്രമാണിത്. ചിത്രത്തിൽ ജോജു ജോർജ്, അലൻസിയർ ലോപ്പസ്, ജഗപതി ബാബു, ജാഫർ സാദിഖ് (വിക്രം ഫൈയിം), സിദ്ദിഖ്, ജോണി ആൻ്റണി, രമേഷ് പിഷാരടി, ഫൈസൽ, ഉണ്ണിരാജ, വീണാ നന്ദകുമാർ എന്നിവരും പ്രധാന വേഷത്തിലെത്തുന്നു. യുവനടി അനുശ്രീ അതിഥിതാരമായി എത്തുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.

ചൈനയിൽ നിന്നുള്ള ലോ ബഡ്ജറ്റ് സ്മാർട്ട്ഫോണുകൾ നിരോധിക്കാനൊരുങ്ങി ഇന്ത്യ, കാരണം അറിയാം

ബാദുഷ സിനിമാസിന്റേയും ഗ്രാന്റ് പ്രൊഡക്ഷന്‍സിന്റേയും ബാനറിൽ എൻ.എം. ബാദുഷ, ഷിനോയ് മാത്യു, ദിലീപ്, പ്രിജിൻ ജെ.പി എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ചിത്രത്തിന്റെ കഥ തിരക്കഥ സംഭാഷണം എന്നിവ നിർവ്വഹിച്ചിരിക്കുന്നത് സംവിധായകനായ റാഫി തന്നെയാണ്. മഞ്ജു ബാദുഷ, നീതു ഷിനോയ് എന്നിവരാണ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ്. ഛായാഗ്രഹണം നിർവ്വഹിക്കുന്നത് ജിതിൻ സ്റ്റാനിലസ്, സ്വരൂപ് ഫിലിപ്പ് എന്നിവരാണ്.

വെള്ളപ്പൊക്കത്തെ തുടർന്ന് വീടുകളിൽ നിന്ന് ഒഴിപ്പിച്ച കുടുംബങ്ങൾക്ക് 50,000 ദിർഹം സഹായം പ്രഖ്യാപിച്ച് യുഎഇ

സംഗീതം- ജസ്റ്റിൻ വർഗീസ്‌, എഡിറ്റർ- ഷമീർ മുഹമ്മദ്, വസ്ത്രാലങ്കാരം- സമീറ സനീഷ്, കല സംവിധാനം- എം. ബാവ, പ്രൊഡക്ഷൻ കൺട്രോളർ- ഡിക്സൺ പൊടുത്താസ്, മേക്കപ്പ്- റോണെക്സ് സേവിയർ, ചീഫ് അസ്സോസിയേറ്റ്- സൈലെക്സ് എബ്രഹാം, അസ്സോസിയേറ്റ് ഡയറക്ടർ- മുബീൻ എം. റാഫി, ഫിനാൻസ് കൺട്രോളർ- ഷിജോ ഡൊമനിക്, സ്റ്റിൽസ്- ഷാലു പേയാട്, പി.ആർ.ഒ- പി.ശിവപ്രസാദ്, ഡിസൈൻ- ടെൻ പോയിന്റ് എന്നിവരാണ് ചിത്രത്തിന്റെ മറ്റ് അണിയറ പ്രവർത്തകർ.

shortlink

Related Articles

Post Your Comments

Related Articles


Back to top button