ചൈനീസ് നിർമ്മിത ലോ ബഡ്ജറ്റ് സ്മാർട്ട്ഫോണുകൾക്ക് നിരോധനം ഏർപ്പെടുത്താൻ ഒരുങ്ങി കേന്ദ്രം. 12,000 രൂപയിൽ താഴെയുള്ള സ്മാർട്ട്ഫോണുകളുടെ വിൽപ്പനയ്ക്കാണ് നിയന്ത്രണം ഏർപ്പെടുത്തുക. ഇന്ത്യയിലേത് ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ സ്മാർട്ട്ഫോൺ വിപണിയായതിനാൽ ചൈനീസ് നിർമ്മാതാക്കളെ പുതിയ തീരുമാനം സാരമായി ബാധിക്കാനാണ് സാധ്യത.
റിപ്പോർട്ടുകൾ പ്രകാരം, നടപ്പു സാമ്പത്തിക വർഷത്തിലെ ജൂൺ പാദത്തിൽ 80 ശതമാനത്തോളം സ്മാർട്ട്ഫോണുകൾ ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്തിട്ടുണ്ട്. സുരക്ഷ പ്രശ്നം മുൻനിർത്തി ചൈനീസ് ആപ്പുകൾക്ക് നിരോധനം ഏർപ്പെടുത്തിയതിന് പിന്നാലെയാണ് സ്മാർട്ട്ഫോണുകളുടെ വിൽപ്പനയിലും കേന്ദ്രം പിടിമുറുക്കുന്നത്. നിലവിൽ, ചൈനീസ് കമ്പനികൾക്കാണ് വിപണിയിൽ കൂടുതൽ മുൻതൂക്കം ലഭിക്കുന്നത്. ലാവ, മൈക്രോമാക്സ് കമ്പനികളുടെ വിൽപ്പന താഴ്ന്ന നിലയിലാണ് ഉള്ളത്.
12,000 രൂപയിൽ താഴെയുള്ള സ്മാർട്ട്ഫോണുകൾക്ക് പൂട്ടു വീഴുമ്പോൾ റിയൽമി, ഷവോമി തുടങ്ങിയ നിർമ്മാതാക്കളെയാണ് കൂടുതൽ ബാധിക്കുക. അതേസമയം, ചൈനീസ് സ്മാർട്ട്ഫോണുകളുടെ ലഭ്യത കുറയുമ്പോൾ ഇന്ത്യൻ കമ്പനികൾക്ക് വിപണിയിൽ സാധ്യത വർദ്ധിക്കും.
Post Your Comments