തിരുവനന്തപുരം: സംസ്ഥാനത്ത് വിദ്യാർത്ഥികളുടെ ബസ് കൺസഷൻ നിരക്ക് സംബന്ധിച്ച് പഠിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ കമ്മിറ്റിയെ നിയോഗിച്ചു. ഗതാഗത മന്ത്രി ആന്റണി രാജുവാണ് ഇക്കാര്യം അറിയിച്ചത്. സംസ്ഥാന ആസൂത്രണ ബോർഡ് അംഗം ഡോ. കെ. രവിരാമൻ ചെയർമാനായ കമ്മിറ്റിയിൽ ദേശീയ ഗതാഗത ആസൂത്രണ ഗവേഷണ കേന്ദ്രം മുൻ ഡയറക്ടർ ഡോ ബി. ജി. ശ്രീദേവി, ഗതാഗത കമ്മീഷണർ എസ്. ശ്രീജിത്ത് എന്നിവരാണ് അംഗങ്ങൾ.
Read Also: കൊല്ലത്ത് പ്രായപൂർത്തിയാകാത്ത പെൺകുട്ടി പ്രസവിച്ചു: പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു
ബസ് ചാർജ് വർദ്ധിപ്പിച്ചപ്പോൾ അതിനോടൊപ്പം കൺസഷൻ നിരക്ക് വർദ്ധിപ്പിക്കണമെന്ന് ജസ്റ്റിസ് രാമചന്ദ്രൻ കമ്മിറ്റി നിർദ്ദേശിച്ചെങ്കിലും നിലവിലുള്ള കൺസെഷൻ നിരക്ക് തുടരുവാനും ഇക്കാര്യം പഠിക്കാൻ ഒരു കമ്മിറ്റിയെ നിയോഗിക്കുവാനുമാണ് സർക്കാർ തീരുമാനിച്ചത്. ഇതിനെ തുടർന്നാണ് പുതിയ കമ്മിറ്റിയെ ചുമതലപ്പെടുത്തിയത്. ആറു മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കുവാൻ കമ്മിറ്റിയോട് നിർദ്ദേശിച്ചിട്ടുണ്ടെന്ന് ആന്റണി രാജു വ്യക്തമാക്കി.
Post Your Comments