ഗുവാഹത്തി: സമൂഹ മാദ്ധ്യമങ്ങളിലെ പ്രണയം അതിര് വിടുന്നു. മാതാപിതാക്കള്‍ക്ക് തലവേദനയായി മാറിയിരിക്കുകയാണ് പെണ്‍കുട്ടികളുടെ ചാറ്റിംഗും ഫോണ്‍ വിളികളും. ഇത്തരം ഒരു കേസ് ആണ് അസമില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. പ്രണയം തലയ്ക്ക് പിടിച്ച് 15 കാരി മാതാപിതാക്കളെ വെല്ലുവിളിച്ച് എച്ച്ഐവി ബാധിതനായ കാമുകന്റെ രക്തം സ്വന്തം ശരീരത്തില്‍ കുത്തിവച്ചു. അസമിലെ സുല്‍കുച്ചിയിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നിരിക്കുന്നത്.
Read Also: നിതീഷ് ബിഹാര്‍ ജനതയെ വഞ്ചിച്ചു, മാപ്പില്ല: നിതീഷ് കുമാറിന്റെ രാജിയില്‍ പ്രതികരിച്ച് ബിജെപി
അസമിലെ ഹജോ നഗരത്തിലുള്ള സത്തോളയില്‍ നിന്നുള്ള യുവാവിനെ ഫേസ്ബുക്കിലുടെയാണ് പെണ്‍കുട്ടി പരിചയപ്പെടുന്നത്. യുവാവുമായി ഏറെ വൈകാതെ പെണ്‍കുട്ടി പ്രണയത്തിലായി. പല തവണ കാമുകനൊപ്പം ഒളിച്ചോടാന്‍ ശ്രമിച്ചുവെങ്കിലും ഓരോ തവണയും മാതാപിതാക്കള്‍ പെണ്‍കുട്ടിയെ കണ്ടെത്തി തിരികെയെത്തിക്കുകയായിരുന്നു.
യുവാവില്ലാതെ തനിക്ക് ജീവിക്കാന്‍ കഴിയില്ലെന്നും, തന്നെ തന്റെ ഇഷ്ടത്തിനു വിടണമെന്നും മാതാപിതാക്കളോട് പല തവണ പറഞ്ഞിട്ടും കേള്‍ക്കാതെ വന്നപ്പോഴാണ് കാമുകന്റെ എച്ച്‌ഐവി രക്തം സ്വയം കുത്തിവച്ച് പ്രണയം മാതാപിതാക്കളെ ബോധ്യപ്പെടുത്താന്‍ പെണ്‍കുട്ടി തുനിഞ്ഞത്.
പെണ്‍കുട്ടി സിറിഞ്ച് ഉപയോഗിച്ച് കാമുകന്റെ രക്തം സ്വന്തം ശരീരത്തില്‍ കുത്തിവയ്ക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. സംഭവം അറിഞ്ഞതോടെ മാതാപിതാക്കള്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. മാതാപിതാക്കളുടെ പരാതിയില്‍ കാമുകനെ പൊലീസ് അറസ്റ്റ് ചെയ്തു.
Post Your Comments