ആഹാരം പാചകം ചെയ്യുമ്പോൾ ഗുണമേന്മയുള്ളതും ആരോഗ്യത്തിന് നല്ലതുമായ പാചക എണ്ണ ഉപയോഗിക്കേണ്ടത് അനിവാര്യമാണ്. പല പാചക എണ്ണകളിലും ആരോഗ്യത്തിന് പ്രതികൂലമായി ബാധിക്കുന്ന ഘടകങ്ങൾ അടങ്ങിയിട്ടുണ്ട്. ഹൃദ്രോഗം ഉള്ളവർ പാചക എണ്ണ ഉപയോഗിക്കുമ്പോൾ പ്രത്യേകം ശ്രദ്ധ ചെലുത്തണം. സാധാരണയായി വെളിച്ചെണ്ണ, ഒലിവ് ഓയിൽ എന്നിവ പാചകത്തിനായി ഉപയോഗിക്കാറുണ്ട്. ഒലിവ് ഓയിലിന്റെ ഗുണങ്ങൾ അറിയാം.
പൂരിത കൊഴുപ്പിന്റെ അളവ് വളരെ കുറഞ്ഞ പാചക എണ്ണയാണ് ഒലിവ് ഓയിൽ. ഇതിൽ ഉയർന്ന അളവിൽ മോണോസാച്ചുറേറ്റഡ് ഫാറ്റുകൾ അഥവാ നല്ല കൊഴുപ്പ് അടങ്ങിയതിനാൽ ആരോഗ്യത്തിന് നല്ലതാണ്. ഒലിവ് ഓയിലിൽ ധാരാളം ആന്റി ഓക്സിഡന്റുകൾ അടങ്ങിയിട്ടുണ്ട്. ഇത് പല രോഗങ്ങളിൽ നിന്നും സംരക്ഷണം നൽകും.
Also Read: ലഷ്കർ ഭീകരനെ പിടികൂടി സൈന്യം: കണ്ടെടുത്തത് വൻ ആയുധശേഖരം
ഭൂരിഭാഗം പേരും പാചകം ചെയ്യാൻ ഉപയോഗിക്കുന്നത് വെളിച്ചെണ്ണയാണ്. എന്നാൽ, വെളിച്ചെണ്ണ അപേക്ഷിച്ച് ഏറ്റവും ഉത്തമം ഒലിവ് ഓയിൽ തന്നെയാണ്. ഒലിവ് ഓയിൽ ഉൾപ്പെടുത്തുന്നതിലൂടെ കൊളസ്ട്രോളിന്റെയും ഹൃദ്രോഗത്തിന്റെയും സാധ്യത കുറയ്ക്കുന്നു. കൂടാതെ, പ്രമേഹം, ക്യാൻസർ എന്നിവയെ പ്രതിരോധിക്കാനുളള കഴിവും ഉണ്ട്.
Post Your Comments