ThiruvananthapuramNattuvarthaLatest NewsKeralaNews

‘ദേശീയപാത അതോറിറ്റിക്ക് നിഷേധാത്മക നിലപാടെന്ന വാദം അംഗീകരിക്കാനാകില്ല’: വി. മുരളീധരൻ

തിരുവനന്തപുരം: സംസ്ഥാനത്തെ റോഡുകളുടെ വികസന വിഷയങ്ങളിൽ പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസിന്റെ ആരോപണങ്ങൾക്ക് മറുപടിയുമായി കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ. രാഷ്ട്രീയം മാറ്റി നിർത്തിയാൽ റിയാസുമായി ചർച്ചയാകാമെന്ന് വി. മുരളീധരൻ പറഞ്ഞു. പൊതുമരാമത്ത് മന്ത്രി പി.എ.മുഹമ്മദ് റിയാസിന് ചർച്ചകൾക്കായി ഏതു സമയവും തന്റെ ഓഫിസിൽ എത്താമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ദേശീയപാത അതോറിറ്റിക്ക് നിഷേധാത്മക നിലപാടെന്ന വാദം അംഗീകരിക്കാനാകില്ലെന്നും മുൻകാല സർക്കാരുകളേക്കാൾ, ദേശീയപാതാ വികസനത്തിനായി കേരളത്തെ പരിഗണിക്കുന്ന സർക്കാരാണ് കേന്ദ്രം ഭരിക്കുന്നതെന്നും വി. മുരളീധരൻ പറഞ്ഞു. കുതിരാൻ അടക്കം സംസ്ഥാനത്തിനായുള്ള കേന്ദ്ര ഇടപെടലുകൾ ഇതിനു തെളിവാണെന്നും ദേശീയപാത വികസനത്തിൽ പോരായ്മകളുണ്ടെങ്കിൽ ചർച്ച ചെയ്ത് പരിഹരിക്കുന്നതിന്, കേന്ദ്രം തയ്യാറാണെന്നും അദ്ദേഹം വ്യക്തമാക്കി.

മാനന്തവാടിയിൽ ഓണം സ്പെഷ്യൽ ഖാദി മേള തുടങ്ങി

ദേശീയപാതയിലെ കുഴികള്‍ക്ക് പൂര്‍ണ ഉത്തരവാദി കരാറുകാരാണെന്ന് മുഹമ്മദ് റിയാസ് വിശ്വസിക്കുന്നുണ്ടെങ്കിൽ കേന്ദ്രത്തിന് പരാതി നൽകണമെന്നും വിഷയത്തിൽ സർക്കാരിന്റെ ഇടപെടലുണ്ടാകുമെന്നും വി. മുരളീധരൻ പറഞ്ഞു. റോഡ് വികസനത്തിനായി കേന്ദ്രസർക്കാർ മുൻ വർഷങ്ങളേക്കാൾ കൂടുതൽ തുക സംസ്ഥാനത്തിന് അനുവദിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button