Latest NewsKeralaNews

ഇ.ഡി നടപടിയില്‍ തനിക്ക് ഭയമില്ല: കുറച്ചുകൂടി ബഹുമാനത്തോടെ പെരുമാറണമെന്ന് തോമസ് ഐസക്

എല്ലാ രേഖകളും, അക്കൗണ്ട് ബുക്കുകളും സഹിതം ഹാജരാകണമെന്നാണ് ലഭിച്ചിരിക്കുന്ന നോട്ടീസ്.

തിരുവനന്തപുരം: എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനെതിരെ വിമർശനവുമായി മുന്‍ധനമന്ത്രി തോമസ് ഐസക്. കിഫ്ബിയുടെ പേരില്‍ തനിക്കെതിരായ നീക്കം മാധ്യമ ശ്രദ്ധ കിട്ടാനാണെന്നും ഇടതുസര്‍ക്കാരിനെയാണ് കേന്ദ്രസര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം ആരോപിച്ചു. മറ്റ് പരിപാടികള്‍ ഇല്ലെങ്കില്‍ ഇ.ഡിക്ക് മുന്നില്‍ ഹാജരാകുമെന്നും തോമസ് ഐസക് പറഞ്ഞു. ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിന് നല്‍കിയ അഭിമുഖത്തിലായിരുന്നു പ്രതികരണം. ഇ.ഡി നടപടിയില്‍ തനിക്ക് ഭയമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘അറസ്റ്റ് അടക്കമുള്ള നടപടികള്‍ നേരിടാന്‍ തയ്യാറാണ്. തന്നെ ചോദ്യം ചെയ്യുന്നതിന് മുമ്പ് കാര്യങ്ങള്‍ കുറച്ചെങ്കിലും പഠിക്കണം. വിവാദമാണ് നീക്കങ്ങളിലൂടെ കേന്ദ്രം ലക്ഷ്യമിടുന്നത്. മറ്റ് പരിപാടികളൊന്നും ഇല്ലെങ്കില്‍ തീര്‍ച്ചയായും ഹാജരാകും. ബൊഹീമിയന്‍ എഴുത്തുകാരന്‍ ഫ്രാന്‍സ് കാഫ്കയുടെ ദ ട്രൈയല്‍ എന്ന നോവലിലെ അവസ്ഥയാണ് ഇപ്പോള്‍ എനിക്ക്. നോവലില്‍ ചിലര്‍ ജോസഫ് കെയ്‌ക്കെതിരെ തെറ്റായ ആരോപണങ്ങള്‍ ഉന്നയിക്കുന്നു, തുടര്‍ന്ന് യാതൊരു വിശദീകരണവും നല്‍കാതെ അറസ്റ്റ് ചെയ്യപ്പെടുന്നു. ഇപ്പോഴത്തെ സാഹചര്യം അതുപോലെയാണ്, നിങ്ങള്‍ അറസ്റ്റ് ചെയ്യപ്പെടാം, പക്ഷെ എന്തിനാണെന്ന് പറയേണ്ടതിന്റെ ആവശ്യമില്ല. ഇത്തരം സംഭവങ്ങള്‍ നേരിടാന്‍ താന്‍ തയ്യാറാണ്’- തോമസ് ഐസക്ക് പറഞ്ഞു.

Read Also: കേരളത്തിലെ അടക്കം സര്‍ക്കാരുകളെ അട്ടിമറിക്കാന്‍ അന്വേഷണ ഏജന്‍സികളെ കേന്ദ്രസര്‍ക്കാര്‍ ആയുധമാക്കുന്നു: യച്ചൂരി

‘എനിക്ക് ഭയമില്ല, എന്നെ ചോദ്യം ചെയ്യുന്നതിന് മുമ്പ് കാര്യങ്ങള്‍ കുറച്ചെങ്കിലും പഠിക്കണമെന്നാണ് എനിക്ക് ഇഡിയോടുള്ള അഭ്യര്‍ത്ഥന. എല്ലാ ഐഎഎസ് ഉദ്യോഗസ്ഥര്‍ക്കും കിഫ്ബിയില്‍ അക്കൗണ്ടുകള്‍ ഉണ്ടോ എന്നൊക്കെയുള്ള ചോദ്യങ്ങല്‍ ഇ.ഡി ചോദിച്ചതായി റിപ്പോര്‍ട്ടുകള്‍ വായിച്ചു. കുറച്ചുകൂടി ബഹുമാനത്തോടെ അവര്‍ നമ്മളോട് പെരുമാറണം. എല്ലാ രേഖകളും, അക്കൗണ്ട് ബുക്കുകളും സഹിതം ഹാജരാകണമെന്നാണ് ലഭിച്ചിരിക്കുന്ന നോട്ടീസ്’- അദ്ദേഹം പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button