പൊൻകുന്നം: മോഷണക്കേസിലെ പ്രതി അറസ്റ്റിൽ. ശാന്തി ഗ്രാമം കോളനി പുതുപ്പറമ്പിൽ അപ്പു മകൻ ഹാരിസ് ഹസീന (26) എന്നയാളെയാണ് കാഞ്ഞിരപ്പള്ളി പൊലീസ് അറസ്റ്റ് ചെയ്തത്.
തമ്പലക്കാട് തൊണ്ടുവേലി ഭാഗത്തുള്ള മേരിക്കുട്ടിയുടെ വീട്ടിൽ നിന്ന് ഇയാൾ കഴിഞ്ഞദിവസം 25000 രൂപ വിലയുള്ള ഹെവി ഡ്യൂട്ടി ഡ്രില്ലിംഗ് മെഷീൻ വീട് കുത്തി തുറന്ന് മോഷ്ടിച്ചു കൊണ്ട് പോവുകയായിരുന്നു.
Read Also : റെക്കോർഡ് നഷ്ടം നേരിട്ട് എച്ച്പിസിഎൽ, കാരണം ഇതാണ്
തുടർന്ന്, ജില്ലാ പൊലീസ് മേധാവി കെ. കാർത്തിക്കിന്റെ നേതൃത്വത്തില്‍ അന്വേഷണ സംഘം രൂപീകരിക്കുകയും മോഷ്ടാവിനെ പിടിക്കുവാന്‍ തെരച്ചിൽ ശക്തമാക്കുകയും ചെയ്തിരുന്നു. തുടർന്നാണ് ഇയാൾ പൊലീസ് പിടിയിലായത്. കാഞ്ഞിരപ്പള്ളി സ്റ്റേഷൻ എസ്എച്ച്ഒ ഷിന്റോ പി. കുര്യൻ, എസ്ഐമാരായ അരുൺ തോമസ്, പ്രദീപ്, രാധാകൃഷ്ണപിള്ള, സിപിഒ ബോബി എന്നിവർ ചേർന്നാണ് മോഷ്ടാവിനെ പിടികൂടിയത്. പ്രതിയെ കോടതിയിൽ ഹാജരാക്കി.
Post Your Comments