ThiruvananthapuramLatest NewsKeralaNattuvarthaNews

സ്‌​കൂ​ട്ട​റ​പ​ക​ടം : പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന യു​വ​തി മ​രി​ച്ചു

ന​ന്ദാ​വ​നം എ.​ആ​ർ.​ക്യാ​മ്പി​ലെ അ​സി.​സ​ബ് ഇ​ൻ​സ്‌​പെ​ക്ട​ർ കെ.റെ​ജി​യു​ടെ ഭാ​ര്യ വി​ഴി​ഞ്ഞം മു​ല്ലൂ​ർ ക​ട​യ്ക്കു​ളം ക​പ്പ​വി​ള ന​ന്ദ​നം നി​വാ​സി​ൽ രാ​ഖി.​വി.​ആ​ർ(41) ആ​ണ് മ​രി​ച്ച​ത്

വി​ഴി​ഞ്ഞം: സ്‌​കൂ​ട്ട​റ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന യു​വ​തി മ​രി​ച്ചു. ന​ന്ദാ​വ​നം എ.​ആ​ർ.​ക്യാ​മ്പി​ലെ അ​സി.​സ​ബ് ഇ​ൻ​സ്‌​പെ​ക്ട​ർ കെ.റെ​ജി​യു​ടെ ഭാ​ര്യ വി​ഴി​ഞ്ഞം മു​ല്ലൂ​ർ ക​ട​യ്ക്കു​ളം ക​പ്പ​വി​ള ന​ന്ദ​നം നി​വാ​സി​ൽ രാ​ഖി.​വി.​ആ​ർ(41) ആ​ണ് മ​രി​ച്ച​ത്.

കഴിഞ്ഞമാ​സം 19-ന് ​വൈ​കു​ന്നേ​രം ജോ​ലി ക​ഴി​ഞ്ഞ് മ​ട​ങ്ങു​ന്ന​തി​നി​ട​യി​ൽ തി​രു​വ​ല്ലം ടോ​ൾ​പ്ലാ​സ​യ്ക്ക് സ​മീ​പ​ത്താ​യി​രു​ന്നു അ​പ​ക​ടം നടന്നത്. ചി​കി​ത്സാ​പി​ഴ​വാ​ണ് മ​ര​ണ​ത്തി​ന് കാ​ര​ണ​മെ​ന്ന് ഭ​ർ​ത്താ​വും ബ​ന്ധു​ക്ക​ളും ആ​രോ​പിച്ചു.

Read Also : ദിവസവും അമിത വ്യായാമങ്ങൾ ചെയ്യുന്നത് ചില ആരോഗ്യ പ്രശ്‌നങ്ങൾക്ക് വഴിയൊരുക്കും!

അപകടത്തിൽ പറ്റിയ പ​രി​ക്ക് ഗു​രു​ത​ര​മ​ല്ലെ​ന്ന് അ​റി​യി​ച്ച ഡോ​ക്ട​ർ​മാ​ർ 22-ന് ​രാ​വി​ലെ ശ്വാ​സം വി​ടു​ന്ന​തി​ന് ബു​ദ്ധി​മു​ട്ടു​ണ്ടാ​യ​തി​നെ തു​ട​ർ​ന്ന്, മൂ​ക്കി​ൽ ശ​സ്ത്ര​ക്രി​യ ചെ​യ്തു. ഏ​റെ നേ​രം ക​ഴി​ഞ്ഞും​ ബോ​ധം തെ​ളി​യാ​ത്തി​നെ തു​ട​ർ​ന്ന്, ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ ശ​സ്ത്ര​ക്രി​യ ചെ​യ്ത ഭാ​ഗ​ത്ത് നി​ന്ന് മെ​ഡുല്ല​യി​ലേ​ക്ക് പോ​കു​ന്ന ഞ​ര​മ്പ് മു​റി​ഞ്ഞെ​ന്ന് ക​ണ്ടെ​ത്തി. ഇ​തോ​ടെ ത​ല​യ്ക്കു​ള​ളി​ൽ ര​ക്ത​സ്രാ​വ​മു​ണ്ടാ​യെ​ന്ന് ഡോ​ക്ട​ർ​മാ​ർ അ​റി​യി​ച്ചു.

പ്ര​ശ്നം രൂ​ക്ഷ​മെ​ന്ന് ക​ണ്ട ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ ത​ന്നെ​യും മ​റ്റ് ബ​ന്ധു​ക്ക​ളെ​യോ അ​റി​യി​ക്കാ​തെ വെ​ന്റി​ലേ​റ്റ​ർ സം​വി​ധാ​ന​മു​ള​ള ആം​ബു​ല​ൻ​സി​ൽ ക​യ​റ്റി ആ​ന​യ​റി​ലെ മ​റ്റൊ​രു സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു​വെ​ന്ന് ഭ​ർ​ത്താ​വ് റെ​ജി ആ​രോ​പി​ച്ചു. അ​വി​ടെ നി​ന്ന് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. അ​ബോ​ധാ​വ​സ്ഥ​യി​ലാ​യി​രു​ന്ന രാ​ഖി ഇ​ന്ന​ലെ രാ​വി​ലെ ആ​റോ​ടെയാണ് മ​ര​ണ​മ​ട​ഞ്ഞത്.

സം​ഭ​വ​ത്തെ തു​ട​ർ​ന്ന്, പ​ടി​ഞ്ഞാ​റെ കോ​ട്ട​യി​ലു​ള​ള സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക്കെ​തി​രെ ചി​കി​ത്സാ പി​ഴ​വ് ആ​രോ​പി​ച്ച് മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ. ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ, സം​സ്ഥാ​ന പൊലീ​സ് മേ​ധാ​വി എ​ന്നി​വ​ർ​ക്ക് പ​രാ​തി ന​ൽ​കി​യെ​ന്ന് റെ​ജി പ​റ​ഞ്ഞു. പോ​സ്റ്റ്മോ​ർ​ട്ട​ത്തി​ന് ശേ​ഷം വീ​ട്ടി​ൽ എ​ത്തി​ച്ച മൃ​ത​ദേ​ഹം സം​സ്ക​രി​ച്ചു. മ​ക്ക​ൾ. ആ​ർ.​ആ​ർ.​ആ​ദി​ത്യ​ല​ക്ഷ്മി, ആ​ർ.​ആ​ർ. അ​ർ​ജു​ൻ കൃ​ഷ്ണ​ൻ. സ​ഞ്ച​യ​നം വെ​ള​ളി​യാ​ഴ്ച ഒമ്പ​തി​ന്.

shortlink

Related Articles

Post Your Comments

Related Articles


Back to top button