CinemaMollywoodLatest NewsKeralaNewsEntertainment

ജീവിതത്തിലെ പ്രതിസന്ധി ഘട്ടത്തിൽ നിന്നും ശ്രീനിവാസൻ വീണ്ടും പൊതുവേദിയിലേക്ക്, മുത്തം നൽകി മോഹൻലാൽ: വീഡിയോ വൈറൽ

ഏറെ നാളുകൾക്ക് ശേഷം നടൻ ശ്രീനിവാസൻ വീണ്ടും പൊതുവേദിയിൽ. മഴവിൽ മനോരമയിൽ സംപ്രേക്ഷണം ചെയ്യുന്ന താരസംഘടനയായ അമ്മ ഷോയിൽ അതിഥിയായി ശ്രീനിവാസൻ പങ്കെടുക്കുന്നതിന്റെ പ്രൊമോ വീഡിയോ പുറത്തുവന്നിട്ടുണ്ട്. നടൻ്റെ ആരോഗ്യാവസ്ഥയിൽ പുരോഗതിയുള്ളതായാണ് ആരാധകർ ഇതിലൂടെ മനസിലാക്കുന്നത്. ഏറെ നാളുകൾക്ക് ശേഷം താരത്തെ നേരിൽ കാണാൻ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് ആരാധകരും സഹപ്രവർത്തകരും.

താരസംഘടനയായ അമ്മയുടെ ഫണ്ട് ശേഖരണാർത്ഥം നടത്തുന്ന പരിപാടിയുടെ പ്രൊമോ ആണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. നോർമൽ ജീവിതത്തിലേക്ക് തിരിച്ചു വരുന്ന ശ്രീനിവാസനെ മണിയൻ പിള്ള രാജു വേദിയിലേക്ക് കൂട്ടിക്കൊണ്ടു വരുന്നത് വീഡിയോയിൽ കാണാം. വേദിയിൽ വെച്ച് തൻ്റെ പ്രിയകൂട്ടുകാരന് മോഹൻലാൽ ചുംബനം നൽകിയാണ് സ്വീകരിക്കുന്നത്. രമേശ് പിഷാരടി, ഹണി റോസ്, അജു വർഗ്ഗീസും അടക്കമുള്ള താരങ്ങളെല്ലാം ഈ വീഡിയോ ഇൻസ്റ്റാഗ്രാമിലൂടെ പങ്കുവെക്കുന്നുണ്ട്. സത്യൻ അന്തിക്കാട്, മോഹൻലാൽ, സിദ്ദിഖ് എന്നിവരാണ് വേദിയിലുള്ളത്.

ഇരുപതു ദിവസത്തോളം നീണ്ട ആശുപത്രി വാസത്തിന് ശേഷം ഏപ്രിൽ അവസാനത്തോടെയായിരുന്നു അദ്ദേഹത്തെ ആശുപത്രിയില്‍ നിന്ന് ഡിസ്‍ചാര്‍ജ് ചെയ്ത് വീട്ടിലേക്ക് എത്തിയത്. മാര്‍ച്ച് 30 നാണ് ശ്രീനിവാസനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നത്. ആശുപത്രി വാസത്തിന് ശേഷമുള്ള അദ്ദേഹത്തിന്‍റെ ഒരു ചിത്രം സോഷ്യൽമീഡിയയിൽ ഏറെ ശ്രദ്ധ നേടിയിരുന്നു. ശ്രീനിവാസന്റെ അസുഖവിവരത്തെ പറ്റി മക്കളായ ധ്യാൻ ശ്രീനിവാസനും വിനീത് ശ്രീനിവാസനുമൊക്കെ തുറന്ന് പറഞ്ഞിരുന്നു. ആരാധകരെയെല്ലാം സങ്കടത്തിലാഴ്ത്തിയ വാർത്തയായിരുന്നു ശ്രീനിവാസൻ്റെ ആരോഗ്യാവസ്ഥ വളരെ മോശകരമായി മാറിയെന്നുള്ളത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button