കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളം വഴി ഒന്നര കിലോ സ്വര്‍ണ്ണം കടത്തിയ സംഘം പൊലീസ് പിടിയില്‍. കസ്റ്റംസിനെ വെട്ടിച്ച് സ്വര്‍ണമടങ്ങിയ ബാഗ് തലശേരിയിലെ ഹോട്ടലില്‍ എത്തിച്ച തൃശൂര്‍ സ്വദേശി അഫ്സലും മുറിയിലുണ്ടായിരുന്ന മറ്റ് 13 പേരെയുമാണ് ആലുവ റൂറല്‍ എസ്പിയുടെ നിര്‍ദ്ദേശാനുസരണം നെടുമ്പാശ്ശേരി പൊലീസ് കസ്റ്റഡിയിലെടുത്തത്.
Read Also: സ്ഥലവും പണവും ലാഭിക്കാൻ മൃഗങ്ങളെ വിൽക്കാനൊരുങ്ങി പാകിസ്ഥാൻ
എന്നാല്‍ സ്വര്‍ണമടങ്ങിയ ബാഗ് ഇതുവരെ കണ്ടെത്തിയില്ല. ഇതിനായി തലശേരിയിലടക്കം പരിശോധനകള്‍ നടത്തുകയാണ്. രണ്ട് വാഹനങ്ങളിലാണ് ഇവര്‍ തലശേരിയില്‍ എത്തിയത്. മൂന്ന് പേരാണ് ആദ്യം എത്തിയത്. അഫ്സല്‍, റെനീഷ്, സജിന്‍, സായൂജ്, ആഷിഖ്, സുഹൈല്‍, ശ്രീലാല്‍, ഷഹനാസ്, ജുനൈദ്, ജവാദ്,അഫ്സല്‍, ഷഫീര്‍,അജ്മല്‍,ലിബിന്‍ എന്നിവരാണ് പിടിയിലായത്. ഇവരെ നെടുമ്പാശ്ശേരിയിലെത്തിച്ച് കൂടുതല്‍ ചോദ്യം ചെയ്യും.
പിടിയിലായവരെല്ലാം ക്രിമിനല്‍ ബന്ധമുളളവരാണ്. ഇവര്‍ പൊലീസിന്റെ ചോദ്യം ചെയ്യലിനോട് കൃത്യമായി സഹകരിക്കുന്നില്ല. പല ചോദ്യങ്ങള്‍ക്കും ഇവര്‍ മറുപടി നല്‍കുന്നില്ലെന്നാണ് വിവരം. നേരത്തെ ഗള്‍ഫില്‍ നിന്നെത്തിയ അഫ്സലിനെ കാണാനില്ലെന്ന് മാതാവ് ഉമ്മല്ലു, പൊലീസില്‍ പരാതിപ്പെട്ടിരുന്നു. ഇതിനിടെയാണ് കസ്റ്റംസിനെ വെട്ടിച്ച് തലശേരിയിലെത്തിയ ഇവരെ പൊലീസ് അറസ്റ്റ് ചെയ്തത്.
Post Your Comments