Latest NewsKeralaNewsEntertainment

ആണാണോ പെണ്ണാണോ എന്ന് അവതാരക: ബുദ്ധീം വിവരോം ഇല്ലെങ്കിൽ അത് തന്റെ കുഴപ്പമല്ലെന്ന് റിയാസ് സലിം

ബിഗ് ബോസ് സീസൺ 4 ലെ മികച്ച മത്സരാർത്ഥി ആയിരുന്നു റിയാസ് സലിം. റിയാസും ദിൽഷയും പങ്കെടുത്ത ഒരു ഷോയുടെ വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലാകുന്നത്. അവതാരകയായ മീര, റിയാസിനോട് ചോദിക്കുന്ന ചോദ്യവും ഇതിന് റിയാസ് നൽകുന്ന കൃത്യമായ മറുപടിയും സോഷ്യൽ മീഡിയ ഏറ്റെടുത്തു. ‘ഇത് ആണാണോ പെണ്ണാണോ’ എന്ന് റിയാസിൻ്റെ എല്ലാ ഫോട്ടോയുടേയും താഴെ കമന്റ് കാണാറുണ്ടെന്നും അതിനോട് എന്താണ് പറയാനുള്ളതെന്നുമായിരുന്നു അവതാരക ചോദിച്ചത്. പിന്നീടങ്ങോട്ട് അവതാരകയ്‌ക്ക്‌ ചുട്ട മറുപടിയാണ് റിയാസ് നൽകുന്നത്.

കണ്ടോണ്ടിരിക്കുന്ന മനുഷ്യന്മാർക്ക് പറയുന്ന കാര്യങ്ങൾ മനസ്സിലാക്കാനുള്ള ബുദ്ധീം വിവരോം ഇല്ലെങ്കിൽ അത് തന്റെ കുഴപ്പമല്ലെന്നും, വിവരമില്ലാത്ത മനുഷ്യർ എവിടെയെങ്കിലും അത്തരം ചോദ്യങ്ങൾ ചോദിച്ചെന്നു കരുതി ഇവിടെ ഇത്തരം ചോദ്യങ്ങൾ ചോദിക്കുന്നത് താൻ എൻ്റർടൈൻ ചെയ്യില്ലെന്നുമായിരുന്നു റിയാസ് നൽകിയ മറുപടി. ആളുകളെ അസ്വസ്ഥരാക്കുന്നതിൽ നിങ്ങൾ വളരെ മിടുക്കിയാണെന്നും റിയാസ് മീരയോട് പറഞ്ഞു.

പ്രമുഖ ചാനലിന്റെ കോമഡി ഷോ എന്ന പരിപാടിക്കിടെ കഴിഞ്ഞ ദിവസം സംഭവിച്ചതിങ്ങനെ:

അവതാരക: റിയാസിൻ്റെ എല്ലാ ഫോട്ടോയുടേയും താഴെയുള്ള കമൻ്റ് ഇത് ആണാണോ പെണ്ണാണോ എന്നാണ്.

റിയാസ്: എൻ്റെ ജെൻറർ ഐഡൻ്റിറ്റി He Or Him എന്ന് ഞാൻ വ്യക്തമായി പറഞ്ഞിട്ടുണ്ട്. അത് മീര കണ്ടിട്ടില്ലെങ്കിൽ Thats not my Problem. കണ്ടോണ്ടിരിക്കുന്ന മനുഷ്യന്മാർക്ക് പറയുന്ന കാര്യങ്ങൾ മനസ്സിലാക്കാനുള്ള ബുദ്ധീം വിവരോം ഇല്ലെങ്കിൽ Thats not my Problem.. ഇതിപ്പോ കേരളമായാലും ഇന്ത്യയായാലും ദ ഓൾ വേൾഡായാലും എല്ലാടത്തും നല്ല മനുഷ്യന്മാരുമുണ്ട്. ചീത്ത മനുഷ്യന്മാരുമുണ്ട്. എല്ലാടത്തും വിവരമുള്ള മനുഷ്യന്മാരുമുണ്ട്. വിവരമില്ലാത്ത മനുഷ്യന്മാരുമുണ്ട്. ചില വിവരമില്ലാത്ത മനുഷ്യന്മാർക്ക് കുറേ കാര്യങ്ങൾ പഠിക്കണമെന്ന ആഗ്രഹമുണ്ടാവും. ചില മനുഷ്യന്മാർക്ക് എത്ര വിവരമില്ലെങ്കിലും ഇങ്ങനെ ജീവിച്ചാൽ മതി എന്ന തോന്നലാകും. അങ്ങനെയുള്ള ആൾക്കാര് ഇപ്പറഞ്ഞതുപോലെ പല കമൻ്റ്സും പല പേഴ്സണൽ ക്വസ്റ്റ്യൻസും ചോദിക്കുമായിരിക്കാം. ലെറ്റ് ദെം ആസ്ക്ക്.. എൻ്റെ പേഴ്സണൽ ലൈഫ് ഈസ് മൈൻ.. ഓകെ. വിവരമില്ലാത്ത മനുഷ്യർ എവിടെയെങ്കിലും അത്തരം ചോദ്യങ്ങൾ ചോദിച്ചെന്നു കരുതി ഇവിടെ ഇത്തരം ചോദ്യങ്ങൾ ചോദിക്കുന്നത് ഞാൻ എൻ്റർടൈൻ ചെയ്യുന്നില്ല.

അവതാരക: ‘ഇതിനൊക്കെയാണല്ലോ നമ്മളിവിടെ നിൽക്കുന്നത്… ‘ റിയാസ് തന്നെ പറഞ്ഞിട്ടുണ്ട് ഒരുപാടു ചൂഷണങ്ങൾ ചെറിയ പ്രായത്തിൽ അനുഭവിച്ചിട്ടുണ്ട് എന്ന്.. ചൂഷണം ചെയ്തവരിൽ കൂടുതലും ആണുങ്ങളാണോ പെണ്ണുങ്ങളാണോ?

റിയാസ്: ചൂഷണങ്ങൾ എന്ന് എടുത്തു ഞാൻ പറഞ്ഞിട്ടില്ല.. ഞാൻ ബുള്ളിയിങ്ങ് ആണ് ഉദ്ദേശിച്ചിട്ടുള്ളത്. ഞാൻ പറയാത്ത കാര്യങ്ങൾ പറയരുത്.

അടുത്ത ചോദ്യം: അങ്ങനെ ബുള്ളി ചെയ്തവരിൽ കൂടുതലും ആണുങ്ങളാണോ പെണ്ണുങ്ങളാണോ?

റിയാസ്: രണ്ടു കൂട്ടരുമുണ്ടാകാം. പക്ഷേ നമുക്കറിയാം നമ്മുടെ സമൂഹത്തിൽ പുരുഷന്മാരായിരിക്കും ഏറ്റവും കൂടുതൽ ഇങ്ങനെയുള്ള കാര്യങ്ങൾ ചെയ്യുകയെന്നത്.

അവതാരക: ഒരുപാട് ഗേൾസ് കമൻ്റ് ചെയ്തിട്ടുണ്ട്, ഫിസിക്കലി കാണാനായിട്ട് വളരെ അട്രാക്റ്റീവായിട്ടുള്ള ഒരു പയ്യനാണ് റിയാസ് എന്ന്. അതിൻ്റെ പേരിൽ പെൺകുട്ടികൾ അപ്രോച്ച് ചെയ്യാറുണ്ടോ? അതെങ്ങനെയാണ് ഹാൻഡിൽ ചെയ്യുന്നത്?

റിയാസ്: ദാറ്റ്സ് മൈ പേഴ്‌സണൽ ലൈഫ്. ഞാനത് പേഴ്സണലി ഹാൻഡിൽ ചെയ്യും. അത് ഈയൊരു ഷോയിൽ വന്ന് പറയേണ്ട ആവശ്യമുണ്ടെന്ന് എനിക്ക് തോന്നുന്നില്ല.

അവതാരക: അല്ല… എനിക്ക് റിലേഷൻഷിപ്പ് സ്റ്റാറ്റസ് അറിഞ്ഞാൽ കൊള്ളാമെന്നുണ്ട്

റിയാസ്: സിംഗിൾ.

അവതാരക: എങ്ങനെയുള്ള ഒരു കമ്പാനിയനെയാണ് ആഗ്രഹിക്കുന്നത്?

റിയാസ്: വിവരവും ബുദ്ധിയുമുണ്ടായിരിക്കണം. അത്യാവശ്യമൊരു പ്രോഗ്രസീവ് ചിന്താഗതിയുണ്ടായിരിക്കണം.. നല്ലൊരു മനസ്സായിരിക്കണം. ദാറ്റ്സ് ഇറ്റ്

അവതാരക: അല്ലാ..മെയിലാണ് ഫീമെയിലാണ് കമ്പാനിയൻ വേണ്ടുന്നത്… അങ്ങനെയൊന്നുമില്ലാ?

റിയാസ്: നോ കമൻ്റ്സ്

അവതാരക: ഒരു പെൺകുട്ടിയെ കല്യാണം കഴിക്കോ?

റിയാസ്: ഒഫ് കോഴ്സ് കഴിക്കുമായിരിക്കാം .. എന്താണ് മീരയ്ക്ക് വേണ്ടത്? ഞാനത് മീരയോടെന്തിന് പറയണം? ആർ യൂ മാരീഡ് ?

അവതാരക : യെസ് യെസ് അയാം മാരീഡ് ( തല താഴ്ത്തി കുങ്കുമം കാട്ടുന്നു.)

റിയാസ്: ഡൂ യൂ വാണ്ട് മാരി മീ?

അവതാരക : ഇല്ല… ഇനി കെട്ട്യോൻ സമ്മയ്ക്കില്യ..

റിയാസ്: കെട്ട്യോനെ നമുക്ക് തൽക്കാലം മാറ്റി നിർത്താം. മീരയ്ക്കെന്നെ കല്യാണം കഴിക്കാൻ താൽപ്പര്യമുണ്ടോ?

അവതാരക : എനിക്ക് റിയാസിനെ ഇപ്പോ പേഴ്സണലി അധികം അറിയത്തില്ല.. അറിയാത്തൊരാളെ എങ്ങനാണ് കല്യാണം കഴിക്കാൻ പറ്റുന്നേ?

റിയാസ്: സോ, മീരയ്ക്കെന്നെ കല്യാണം കഴിക്കാൻ താൽപ്പര്യമില്ലാത്തിടത്തോളം ഞാനിത്തരം ചോദ്യങ്ങൾക്ക് മീരയോട് ആൻസർ ചെയ്യേണ്ട കാര്യമില്ല.. ഞാൻ നിങ്ങളോടത് ഷെയർ ചെയ്യാൻ കംഫർട്ടബിളല്ല.. അതിൻ്റെ ആവശ്യവുമില്ല. You are so good at making people uncomfortable !.

shortlink

Related Articles

Post Your Comments

Related Articles


Back to top button